
ദമസ്കസ്: കിഴക്കന്‍ സിറിയയില്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്റാഈല്‍ വ്യോമാക്രമണം. ഏഴ് സിറിയന്‍ സൈനികരും 16 സഖ്യപോരാളികളും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 2018 നു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്ന് സിറിയന്‍ മനുഷ്യാവകാശ നിരീക്ഷകര്‍ പറഞ്ഞു.
ദീര് അല്‍ സോര്‍ നഗരം കേന്ദ്രീകരിച്ചാണ് ആക്രമണം നടന്നത്. 18 ലേറെ മിസൈലുകള്‍ പതിച്ചെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
ആക്രമണത്തില്‍ 28 സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.