2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവാസി വ്യവസായിക്കെതിരെ കേസ്; ഗതാഗത തടസമുണ്ടാക്കിയെന്ന് എഫ്.ഐ.ആര്‍

റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവാസി വ്യവസായിക്കെതിരെ കേസ്; ഗതാഗത തടസമുണ്ടാക്കിയെന്ന് എഫ്.ഐ.ആര്‍

കോട്ടയം: കെട്ടിട ലൈസന്‍സിനായി കോട്ടയത്ത് റോഡില്‍ കിടന്ന് സമരം ചെയ്ത പ്രവാസി വ്യവസായി ഷാജിമോന്‍ ജോര്‍ജിനെതിരെ കേസ്. പഞ്ചായത്ത് വളപ്പില്‍ അതിക്രമിച്ചുകയറി സമരം ചെയ്തതിനാണ് കേസ്. പൊതുജനങ്ങള്‍ക്ക് സഞ്ചാരതടസവും ഗതാഗത തടസവും സൃഷ്ടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഷാജിമോന്‍ യു.കെയിലേക്ക് മടങ്ങിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലിസ് നോട്ടിസ് നല്‍കി. വെള്ളിയാഴ്ച്ചയാണ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് വാട്‌സ്അപ്പ് സന്ദേശം എത്തിയത്. യു.കെയിലായതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും വിഷയത്തില്‍ ഷാജിമോന്‍ പ്രതികരിച്ചു. നിലവിലെ കേസ് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് പൊലിസ് നല്‍കുന്ന വിശദീകരണം.

കെട്ടിടനമ്പര്‍ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് നവംബര്‍ ഏഴിനാണ് പഞ്ചായത്തിന് മുന്നില്‍ സത്യഗ്രഹം നടത്തിയത്. കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ വിജിലന്‍സിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ കെട്ടിട നമ്പര്‍ നിഷേധിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.