പുതിയൊരു കാര്‍ വാങ്ങാനായി തയ്യാറെടുക്കുകയാണോ? എങ്കില്‍ ധൃതിപ്പെടാതെ കാത്തിരിക്കുന്നത് നന്നാകും. കാരണം ജൂണ്‍ മാസം ഇന്ത്യന്‍ വാഹന വിപണിയെ സംബന്ധിച്ച് പ്രധാനപ്പെട്ടതായിരിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. നിരവധി വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്ന മാസമാണ് ജൂണ്‍ എന്നതാണ്, ഇതിനൊരു കാരണം.ഹ്യുണ്ടായി, സിട്രോണ്‍,മാരുതി സുസുക്കി,ഹോണ്ട, മെഴ്‌സിഡസ് മുതലായ പ്രമുഖ വാഹന ബ്രാന്‍ഡുകളെല്ലാം ജൂണില്‍ പുതിയ വാഹനങ്ങള്‍ വിപണിയിലേക്കെത്തിക്കുന്നുണ്ട്. സ്‌പോര്‍ട്ട് യൂട്ടിലിറ്റി വിഭാഗത്തിലാണ് ഇതില്‍ കൂടുതല്‍ വാഹനങ്ങളും പുറത്തിറങ്ങുന്നത്.
ഹ്യുണ്ടായ് എക്‌സ്റ്റര്‍
കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ എസ്.യു.വി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വാഹനമാണ് എക്സ്റ്റര്‍. എന്‍ട്രി ലെവല്‍ എസ്.യു.വി വിഭാഗത്തിലാണ് ഈ വാഹനം ഉള്‍പ്പെടുന്നത്.മികച്ച നിരവധി സവിശേഷതകളില്‍ പുറത്തിറങ്ങുന്ന ഈ വാഹനം ജൂണ്‍ 10നാണ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നത്. ഹ്യുണ്ടായിയുടെ ഐ 10 നിയോസിലുളള എഞ്ചിന്‍ തന്നെയാണ് ഈ വാഹനത്തിനുമുളളത്.
മാരുതി സുസുക്കി ജിംനി
മാരുതിയുടെ വിപണിയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ വാഹനമാണ് മാരുതി സുസുക്കി ജിംനി. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വാഹനത്തിന്റെ അഞ്ച് ഡോറുകളുളള പതിപ്പ് ലോഞ്ച് ചെയ്യുന്നുണ്ട്. ജൂണ്‍ ഏഴിനാണ് വാഹനം ഇന്ത്യന്‍ വിപണിയിലേക്ക് ഔദ്യോഗികമായി ലോഞ്ച് ചെയ്യപ്പെടുന്നത്. വാഹനത്തിന്റെ വില പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ബുക്കിങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
ഹോണ്ട എലിവേറ്റ്
ജൂണ്‍ മാസത്തില്‍ മിഡ്-സൈസ് എസ്.യു.വി വിഭാഗത്തിലേക്ക് ഹോണ്ട പുതിയ വാഹനം പുറത്തിറക്കാന്‍ ഒരുങ്ങുന്നുണ്ട്. ഹോണ്ട എലിവേറ്റ് എന്ന പേരിലാണ് എസ്.യു.വി വിഭാഗത്തില്‍ പുതിയ വാഹനം പുറത്തിറങ്ങുന്നത്. ജൂണ്‍ ആറിനാണ് വാഹനം ഇന്ത്യന്‍ വിപണിയിലേക്ക് ലോഞ്ച് ചെയ്യുന്നത്.
മെഴ്‌സിഡസ് AMG SL55 റോഡ്‌സ്റ്റര്‍
പ്രീമിയം വാഹന വിപണിയിലും ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് പുതിയ വാഹനം അവതരിപ്പിക്കപ്പെടുന്നുണ്ട്.ആഡംബര വാഹന നിര്‍മാതാക്കളായ മേഴ്‌സിഡസാണ് മേഴ്‌സിഡസ് AMG SL55 റോഡ്സ്റ്റര്‍ എന്ന പേരില്‍ വാഹനം പുറത്തിറക്കുന്നത്. ജൂണ്‍ 22നാണ് വാഹനം ഔദ്യോഗികമായി പുറത്തിറങ്ങുന്നത്.
സിട്രോണ്‍ സി3 എയര്‍ക്രോസ്
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക് പുതിയ വാഹനം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.
സിട്രോണ്‍ സി3 എയര്‍ക്രോസ് എന്ന പേരില്‍ പുറത്തിറങ്ങുന്ന ഈ വാഹനം ഇതിനകം തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ഫീച്ചേഴ്‌സുമായിട്ടെത്തുന്ന ഈ വാഹനം ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വിപണിയിലേക്ക് ലോഞ്ച് ചെയ്യുന്നത്.
Comments are closed for this post.