യാത്രയ്ക്കിടെ ഡ്രൈവിങ് ലൈസന്‍സിന്റേയും ആര്‍സിയുടേയും പകര്‍പ്പ് കൊണ്ടുനടക്കുന്ന ശീലം മലയാളികള്‍ക്കുണ്ട്. നഷ്ടപ്പെട്ട് പോയാലുള്ള നൂലാമാലകള്‍ ഓര്‍ത്തിട്ടാണ് പലരും ഒറിജിനല്‍ കയ്യില്‍ കരുതാത്തത്. മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമപ്രകാരം എല്ലാ രേഖകളുടേയും ഒറിജിനലാണ് കയ്യില്‍ കൊണ്ട് നടക്കേണ്ടത്. അല്ലാത്ത പക്ഷം ഓണ്‍ലൈനായെങ്കിലും കയ്യിലുണ്ടാവണം. ഇതിനായി ഡിജി ലോക്കര്‍ സംവിധാനമുണ്ട്. വാഹന പരിശോധന സമയത്ത് ഒറിജിനല്‍ സംവിധാനമുണ്ട്.
രാജ്യമെമ്പാടുമുള്ള വാഹന രജിസ്‌ട്രേഷന്റെയും ഡ്രൈവിംഗ് ലൈസന്‍സ് ഡാറ്റയുടെയും വലിയ ഡാറ്റാബേസാണ് ഈ രജിസ്റ്റര്‍. ഡിജിലോക്കര്‍ ആപ്പ് ഉപയോഗിക്കുന്ന ആളുകള്‍ക്ക് തങ്ങളുടെ ലൈസന്‍സോ ആര്‍സിയോ കൈയ്യില്‍ കൊണ്ട് നടക്കേണ്ട ആവശ്യം വരുന്നില്ല. ഈ ആപ്പിലൂടെ ചെക്കിങ് സമയത്ത് രേഖകള്‍ ഡിജിറ്റലായി ഹാജരാക്കാന്‍ സാധിക്കും.
ആന്‍ഡ്രോയിഡ്, iOS ഡിവൈസുകള്‍ക്കായി സൌജന്യ ഡിജിലോക്കര്‍ ആപ്പുകള്‍ ലഭ്യമാണ്. ഇത് ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
വാലിഡായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു അക്കൗണ്ട് ക്രേയേറ്റ് ചെയ്യുക. ഡിജിലോക്കര്‍ അക്കൌണ്ട് ആക്‌സസ് ചെയ്യുന്നതിനുള്ള ഒടിപി ഈ നമ്പരിലേക്ക് അയക്കും. ഈ ഒടിപി നല്‍കി പാസ്വേര്‍ഡ് സെറ്റ് ചെയ്യുക.
നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കിയാല്‍ നിങ്ങളുടെ പേര്, വിലാസം മുതലായ എല്ലാ സ്വകാര്യ വിവരങ്ങളും ഓട്ടോമാറ്റിക്കായി പൂരിപ്പിക്കും. നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സിലെയും വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെയും വിവരങ്ങള്‍ ആധാര്‍ കാര്‍ഡിലെ വിവരങ്ങളുമായി പൊരുത്തപ്പെടേണ്ടതുണ്ട്. • നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ ആഡ് ചെയ്യുക. ഇത് റെക്കോര്‍ഡ് സൂക്ഷിക്കുന്നതിന് ഒരു ടൈംസ്റ്റാമ്പ് ഉണ്ടായിരിക്കും.
ഡ്രൈവിംഗ് ലൈസന്‍സ് വിവരങ്ങള്‍ നല്‍കിയാല്‍ വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പൊല്യൂഷന്‍ സര്‍ട്ടിഫിക്കേറ്റ് എന്നിവയടക്കമുള്ള മറ്റ് രേഖകള്‍ ആഡ് ചെയ്യാന്‍ ഈആപ്പ് സൌകര്യമൊരുക്കും.
ഡ്രൈവിംഗ് ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ അല്ലെങ്കില്‍ ക്യുആര്‍ കോഡ് വഴി പരിശോധിക്കും.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.