
പ്രമുഖ ബാങ്കിങ് സ്ഥാപനമായ എസ്.ബി.ഐയുടെ പേരില്‍ ഓണ്‍ലൈനിലൂടെ തൊഴില്‍ തട്ടിപ്പ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ തൊഴില്‍ തട്ടിപ്പു നടത്തുന്നത്തിനെതിരെ എസ്.ബി.ഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തട്ടിപ്പുകാര്‍ എസ്.ബി.ഐയുടേതിന് സമാനമായ വെബ്സൈറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. എസ്.ബി.ഐല്‍ ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ എന്ന പേരില്‍ ആളുകളുടെ പേരുവിവരം വ്യാജ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ശേഷം നിയമന ഉത്തരവ് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടുന്നതാണ് തട്ടിപ്പുകാരുടെ രീതി. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
നിയമനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവരുടെയോ ചുരുക്കപ്പട്ടികയില്‍ ഉള്പ്പെടുത്തുന്നവരുടെയോ പേര് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാറില്ലെന്ന് എസ്.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികളുടെ റോള്‍ നമ്പറോ രെജിസ്ട്രേഷന് നമ്പറോ മാത്രമേ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കൂ. തെരഞ്ഞെടുക്കപ്പെടുന്നവരെ വിവരം വ്യക്തിപരമായി അറിയിക്കും. ഇതിനായി ഇമെയില്‍ എസ്.എം.എസ്, തപാല്‍ സൗകര്യങ്ങളാണ് ഉപയോഗിക്കുക.