ന്യൂഡല്‍ഹി: ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ ബി.എ എല്‍.എല്‍.ബി/ബി.ബി.എ എല്‍.എല്‍.ബി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കോമണ്‍ അഡ്മിഷന്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്(CLAT) വഴിയാണ് പ്രവേശനം. 60 ശതമാനം മാര്‍ക്കോടെ 12ാം ക്ലാസ് ആണ് അപേക്ഷിക്കാനുള്ള യോഗ്യത.
ഓപണ്‍, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി-എന്‍.സി.എല്‍ വിദ്യാര്‍ഥികള്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. എസ്.സി,എസ്.ടി, പി.ഡബ്ല്യു.ബി.ഡി വിഭാഗത്തിലുള്ളവര്‍ക്ക് 40 ശതമാനം മാര്‍ക്ക് മതി. CLAT 2023 യോഗ്യത നേടിയവരായിരിക്കണം അപേക്ഷകര്‍.
താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് law.uod.ac.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.
Comments are closed for this post.