
ന്യൂഡല്‍ഹി: വമ്പന്‍ ഓഫറുകളും ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചെങ്കിലും കാര്‍ വില്പ്പനയയില് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് തളര്‍ച്ച തുടരുകയാണെന്ന് കണക്കുകള്‍. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ വില്‍പ്പന 32.7 ശതമാനമാണ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ ഇടിഞ്ഞത്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയാണിത്.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ 1,62,290 കാറുകള്‍ വിറ്റ മാരുതി സുസുക്കിക്ക് ഇപ്രാവശ്യം 1,22,640 യൂനിറ്റുകള്‍ മാത്രമാണ് വില്‍ക്കാനായത്.
എന്നാല്‍ വില്‍പ്പനയുടെ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷ പുലര്‍ത്തുകയാണ് കമ്പനികള്‍. വില്‍പ്പന അന്വേഷണങ്ങള്‍ കൂടിവരുന്നുണ്ടെന്ന് എക്സിക്യൂട്ടീവുമാര്‍ പറയുന്നു.
മിനി കാറുകളായ ആള്‍ട്ടോ, വാഗണ്‍ആര്‍ വില്‍പ്പന കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ 34,971 യൂനിറ്റുകള്‍ വിറ്റപ്പോള്‍ ഇപ്രാവശ്യം 20,805 എണ്ണമേ വില്‍ക്കാനായുള്ളൂ. 42.6 ശതമാനമാണ് ഇടിവുണ്ടായത്. സ്വിഫ്റ്റ്, സിലാറിയോ, ഇഗ്നിസ്, ബലീനോ, ഡിസയര്‍ എന്നിവയുടെ വില്‍പ്പന 22.7 ഇടിഞ്ഞു. കഴിഞ്ഞവര്‍ഷം 74,011 യൂനിറ്റുകള്‍ വിറ്റിരുന്ന ഇവ ഇപ്രാവശ്യം 57,179 എണ്ണം മാത്രമേ വില്‍ക്കാനായുള്ളൂ.