പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി
ഓടുന്ന വാഹനത്തിന് തീ പിടിച്ചാല്‍ എന്ത് ചെയ്യണം? നിര്‍ദേശവുമായി കേരള പൊലിസ്
TAGS
ഓടുന്ന വാഹനങ്ങള്‍ തീപിടിച്ച് അപകടങ്ങളുണ്ടാകുന്നത് തുടര്‍ക്കഥയാകുകയാണ്. ഇന്നലെ കണ്ണൂരില്‍ കാറിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേ ഇന്ന് വെഞ്ഞാറംമൂട് ഓടുന്ന കാറിന് തീപിടിച്ചു,തലനാരിഴയ്ക്കാണ് ഡ്രൈവര്‍ രക്ഷപ്പെട്ടത്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെ സംബന്ധിച്ച് ഒട്ടുമിക്ക ആളുകൾക്കും വ്യക്തമായ അറിവില്ല. ഇപ്പോഴിതാ ഇക്കാര്യങ്ങളിലിൽ ശ്രദ്ധ ചെലുത്താനുള്ള നിർദേശങ്ങളുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
വാഹനത്തിനു കൃത്യമായ മെയിന്റനന്‍സ് ഉറപ്പ് വരുത്തുക.
എളുപ്പം തീപിടിക്കാവുന്ന വസ്തുക്കള്‍ വാഹനങ്ങളില്‍ കൊണ്ടുപോകരുത്.
വാഹനങ്ങളില്‍ ഇരുന്ന് പുകവലിക്കരുത്.
വാഹനത്തില്‍നിന്നു പ്ലാസ്റ്റിക് അല്ലെങ്കില്‍ റബര്‍ കത്തിയ മണം വന്നാല്‍ അവഗണിക്കരുത്. എന്‍ജിന്‍ ഓഫാക്കി വാഹനത്തില്‍ നിന്നിറങ്ങി സര്‍വീസ് സെന്ററുമായി ബന്ധപ്പെടണം.
ഫ്യൂസ് കത്തിയെന്ന് മനസിലായാല്‍ അതുമാറ്റി വാഹനം ഓടിക്കാന്‍ ശ്രമിക്കരുത്. ഇതിനായി മെക്കാനിക്കുകളെ തന്നെ ആശ്രയിക്കണം. സ്വയം ശ്രമിച്ചാല്‍ അത് ചിലപ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകും.