2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ കാറിനടിയിൽപെട്ട് തീപിടിച്ച്‌ മലയാളിക്ക് ദാരുണാന്ത്യം

    റിയാദ്: റിയാദിൽ കാറിനടിയിൽ പെട്ട് തീപിടിച്ചുണ്ടായ അപകടത്തിൽ മലയാളി വെന്തു മരിച്ചു. കരുനാഗപ്പള്ളി വഞ്ചിനോർത്ത് കുളത്തിൽ തറയിൽ അബ്ദുൽ റസാഖ് (52) ആണ് ദാരുണമായി മരണപ്പെട്ടത്. റിയാദിലെ ദീറാബ് റോഡിലെ ശിഫയിൽ ചൊവാഴ്ച്ച പുലർച്ചെയാണ് സംഭവം. ജോലി സ്ഥലത്തായിരുന്ന ഇദ്ദേഹത്തെ സ്വദേശി ഓടിച്ചിരുന്ന വാഹനം വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം കാറിനടിയിൽപെടുകയും കാർ പൂർണ്ണമായും കത്തിനശിച്ചതോടൊപ്പം ഇദ്ദേഹവും തീയിൽ പെട്ട് വെന്തു മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സ്ഥിരീകരിച്ചു.

അപകടത്തിൽ കത്തകരിഞ്ഞ കാർ

    സമീപത്തുള്ളവർ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. സ്വദേശി പൗരൻ വാഹനം കറക്കി കളിക്കുകയായിരുന്നവെന്നാണ് കരുതുന്നത്. ശുമേസി ആശുപത്രിയിലാണ് മയ്യത്ത് സൂക്ഷിച്ചിരിക്കുന്നത്. നിയമ പരമായ കാര്യങ്ങൾക്ക് സാമൂഹ്യ പ്രവർത്തകരായ സിദ്ധീഖ് തുവ്വൂർ (കെഎംസിസി) നിഹ്മത്തുള്ള (പ്രവാസി സാംസ്‌കാരിക വേദി) എന്നിവർ രംഗത്തുണ്ട്. മരിച്ച അബ്ദുൽ റസാഖിന്റെ മകൻ കിഴക്കൻ പ്രവിശ്യയിലെ ദമാമിൽ ഉണ്ട്. ലോക്‌ഡോൺ ആയതിനാൽ റിയാദിലേക്ക് എത്താൻ പ്രയാസമായതിനെ തുടർന്ന് ബന്ധപ്പെട്ട അധികൃതരുമായി ബന്ധപ്പെട്ട് അതിനുള്ള ശ്രമം തുടരുകയാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.