2021 January 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യുക്രൈനില്‍ കാര്‍ബോംബ് സ്‌ഫോടനം: മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ഉണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലെപ്പെട്ടു. സ്വതന്ത്ര വാര്‍ത്താ വെബ്‌സൈറ്റായ യുക്രയിന്‍സ്‌ക പ്രവ്ദയില്‍ ജോലിചെയ്തു വരുകയായിരുന്ന പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ പാവെല്‍ ഷെറെമെറ്റ് ആണ് കൊല്ലപ്പെട്ടത്. റഷ്യന്‍ പൗരനാണ് ഇയാള്‍.

ഇവാന ഫ്രാങ്ക് തെരുവില്‍ വെച്ചായിരുന്നു സംഭവം. കാറോടിച്ചുവരുകയായിരുന്നു അദ്ദേഹം. കാര്‍ വളവിലെത്തിയ ഉടനെ പൊട്ടിത്തെറിക്കുകയായിരുന്നു. ബോംബ് റിമോട്ട് നിയന്ത്രിതമാണെന്നും 400 മുതല്‍ 600 ഗ്രാം വരെ ടിഎന്‍ടി ഇതില്‍ അടങ്ങിയിരുന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. പാവെലിന്റെ മരണം കൊലപാതകമാണെന്ന് പ്രോസിക്യൂട്ടര്‍ ജനറല്‍ യുറിവ് ലുട്ട്‌സെങ്കോ ഫേസ്ബുക്കില്‍ കുറിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News