തൃശ്ശൂര്‍: കയ്പമംഗലം വഞ്ചിപ്പുരയില്‍ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടില്‍ അബ്ദുല്‍ ഹസീബ് (19), കുന്നുങ്ങള്‍ അബ്ദുല്‍ റസാക്കിന്റെ മകന്‍ ഹാരിസ് (19) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. വലപ്പാട് സ്വദേശികളായ അഭയ് കൃഷ്ണ, അനന്തു, അര്‍ജുന്‍, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെ മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം. സുഹൃത്തുക്കളായ ഏഴുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. ചളിങ്ങാട് നബിദിന ആഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ കണ്ട് മടങ്ങുകയായിരുന്നു സംഘം.
നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മരത്തിലിടിച്ചായിരുന്നുഅപകടം. പരിക്കേറ്റവരെ ശിഹാബ് തങ്ങള്‍, മിറാക്കിള്‍ ആംബുലന്‍സ് പ്രവര്ത്തകര്‍ കൊടുങ്ങല്ലൂരിലെ എ.ആര്‍.ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേര്‍ മരിച്ചു.
Comments are closed for this post.