2021 August 01 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു 

      ദമാം: സഊദിയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു. കോഴിക്കോട് മാവൂര്‍ ചെറൂപ്പ സ്വദേശി വൈത്തലകുന്നുമ്മല്‍ അഫ്സല്‍ (29 ) ആണ് ബുധനാഴ്ച രാവിലെ റിയാദ് ദമാം ഹൈവേയില്‍ ഹുറൈറക്ക് സമീപം വെച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. ടയര്‍ കടയിലെ ജീവനക്കാരനായിരുന്ന അഫ്സല്‍ ജോലിയാവശ്യാര്‍ത്ഥം ദമാമില്‍ നിന്ന് റിയാദിലേക്ക് പോകുന്നതിനിടെയാണ് അപകടം.

    കടയിലേക്കുള്ള സാധനങ്ങള്‍ എടുക്കാനായി പുലര്‍ച്ചെ ദമാമില്‍ നിന്ന് റിയാദിലേക്ക് പുറപ്പെട്ടതായിരുന്നു. രാവിലെ എട്ട് മണിയോടെ ദമാമില്‍ നിന്ന് 145 കിലോമീറ്റര്‍ അകലെയുള്ള ഹുറൈറക്ക് സമീപമുള്ള മിഅതൈന്‍ പാലം കഴിഞ്ഞ ഉടനെ അഫ്സല്‍ സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ സഊദി പൗരന്റെ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ വാഹനത്തില്‍ നിന്ന് തെറിച്ചുവീണ അഫ്സലിന് തലക്കാണ് ഗുരുതരമായി പരിക്കേറ്റത്. വാഹനമോടിച്ച തിരുവനന്തപുരം സ്വദേശിയുടെ പരിക്ക് സാരമുള്ളതല്ല. ഇയാള്‍ ബെല്‍റ്റ് ധരിച്ചിരുന്നതായും അഫ്സല്‍ ബെല്‍റ്റ് ഇട്ടിരുന്നില്ലെന്നുമാണ് വിവരം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.