കൽപറ്റ: മലയാറ്റൂർ പോയി തിരികെ വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കൽപറ്റ-പടിഞ്ഞാറത്തറ റോഡിൽ വെച്ച് പുഴമുടിക്ക് സമീപം വെച്ചാണ് കാർ മറിഞ്ഞത്. വയലിലേക്ക് മറിഞ്ഞ കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽ മരണപ്പെട്ടത്.
ആറംഗ സംഘമായിരുന്നു അപകടം നടന്ന കാറിനുള്ളിൽ ഉണ്ടായിരുന്നത്.
കണ്ണൂർ ഇരിട്ടി സ്വദേശികളായ ഡിയോണ, സാൻജോ ജോസ്, ജിസ്ന, അഡോൺ. കാസർഗോഡ് സ്വദേശികളായ സ്നേഹ, സോന എന്നിവരാണ് അപകടം നടന്ന മാരുതി സ്വിഫ്റ്റ് കാറിൽ ഉണ്ടായിരുന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ മേപ്പാടിയിലെ ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ ഒരാൾ കൽപറ്റയിലെ ഫാത്തിമ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
Comments are closed for this post.