ബഹ്‌റൈനില്‍ വാഹനാപകടം; നാല് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
മനാമ: ബഹ്‌റൈനിലെ ആലിയിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. ആലിയിലെ ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍
കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. മരിച്ചവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിയാണ്.
വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു അപകടം. സല്‍മാബാദില്‍ നിന്ന് മുഹറഖിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍, തൃശൂര്‍ ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ്, തലശേരി സ്വദേശി അഖില്‍ രഘു, തെലങ്കാന സ്വദേശി സുമന്‍ രാജണ്ണ എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങള്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍. തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments are closed for this post.