
ന്യൂയോര്‍ക്ക്: ലോകം കൊവിഡ് പ്രതിസന്ധിയിലായിരിക്കെ കാനഡയിലെ ഒന്റാറിയോ പ്രവിശ്യയ്ക്ക് ലഭിക്കേണ്ട 30 ലക്ഷം മാസ്കുകളുടെ വിതരണംഅമേരിക്ക തടഞ്ഞുവെച്ചുവെന്ന് ആരോപണം. കഴിഞ്ഞ ആഴ്ച്ചയാണ് സംഭവം നടന്നതെന്നും ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രവിശ്യയുടെ അധികാരി ഡങ് ഫോര്‍ഡ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
നേരത്തെ അമേരിക്കന്‍ ഉടമസ്ഥതയിലുള്ള 3 എം കമ്പനിയോട് കാനഡയിലേക്കും ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കും അമേരിക്കയില്‍ നിന്ന് നിര്‍മിച്ച മാസ്കുകള്‍ കയറ്റുമതി ചെയ്യരുതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
നേരത്ത, ജര്‍മന്‍ പൊലിസിനു വേണ്ടി ചൈനയില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത രണ്ടു ലക്ഷത്തോളം എന്‍95 മാസ്കുകള്‍ അമേരിക്ക തട്ടിയെടുത്തതായി ജര്‍മനിയും ആരോപിച്ചിരുന്നു. ജര്‍മനിയിലേക്ക് വിമാനമാര്‍ഗം കൊണ്ടുപോയ മാസ്കുകള്‍ ബാങ്കോങില്‍ തടഞ്ഞ് അമേരിക്കയിലേക്ക് അയക്കുകയായിരുന്നുവെന്ന് ജര്‍മന്‍ അധികൃതര്‍ ആരോപിച്ചു.
കൊവിഡ് 19 നേരിടാനുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി രാജ്യാന്തരവിപണിയില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.