2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കാനഡ; പാര്‍ട്ട് ടൈം ജോലി നിയന്ത്രണത്തിന് പിന്നാലെ ഇരുട്ടടിയായി പുതിയ നിയമം; ഇന്ത്യക്കാര്‍ക്ക് ആശങ്ക

കാനഡ; പാര്‍ട്ട് ടൈം ജോലി നിയന്ത്രണത്തിന് പിന്നാലെ ഇരുട്ടടിയായി പുതിയ നിയമം; ഇന്ത്യക്കാര്‍ക്ക് ആശങ്ക

വിദേശ രാജ്യത്തേക്ക് കുടിയേറുന്ന ഇന്ത്യക്കാര്‍ക്ക് അത്ര നല്ല കാലമല്ല ഇപ്പോഴുള്ളത്. അമേരിക്കയിലും, യൂറോപ്യന്‍ രാജ്യങ്ങളിലും കുടിയേറ്റ വിരുദ്ധ സമീപനം വര്‍ധിച്ച് വരുന്നതായാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയും, തൊഴിലില്ലായ്മയും, കുടിയേറ്റം വ്യാപകമാവുന്നതും സ്വദേശികള്‍ക്കിടയില്‍ മുറുമുറുപ്പിന് കാരണമാകുന്നുണ്ട്. സ്വാഭാവികമായും സര്‍ക്കാര്‍ ഇടപെട്ട് കുടിയേറ്റ നിയന്ത്രണ നിയമങ്ങളും നടപ്പിലാക്കി വരുന്നു. യു.കെ, കാനഡ, യു.എസ്.എ പോലുള്ള വമ്പന്‍മാര്‍ ഇതിനോടകം പല പുതിയ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി കഴിഞ്ഞു.

ഇപ്പോഴിതാ വിദേശ വിദ്യാര്‍ഥികള്‍ ജീവിതച്ചെലവിന് കൈവശമുള്ളതായി കാണിക്കേണ്ട സെക്യൂരിറ്റി ഡെപ്പോസിറ്റിലും മാറ്റം വരുത്തിയിരിക്കുകയാണ് കാനഡ. നിലവിലുള്ള തുകയുടെ ഇരട്ടിയോളമാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. കാനഡയിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹമെന്ന നിലയില്‍ പുതിയ നിയമം ഏറ്റവും കൂടുതല്‍ തിരിച്ചടിയായത് ഇന്ത്യക്കാര്‍ക്കാണ്.

ഇരട്ടിയോളം വര്‍ധന
വിദേശ വിദ്യാര്‍ഥികള്‍ ജീവിതച്ചെലവിന് കൈവശമുള്ളതായി കാണിക്കേണ്ട മിനിമം തുകയിലാണ് മാറ്റം കൊണ്ടുവന്നത്. നിലവിലുള്ള തുകയുടെ ഇരട്ടിയോളമാണ് വര്‍ധിപ്പിച്ചത്. ജനുവരി 1 മുതല്‍ സ്റ്റഡി പെര്‍മിറ്റ് അപേക്ഷകര്‍ നിലവിലുണ്ടായിരുന്ന 10,000 (6.14 ലക്ഷം) കനേഡിയന്‍ ഡോളറിന് പകരം 20,635 (12.67 ലക്ഷം) കനേഡിയന്‍ ഡോളര്‍ കരുതണമെന്ന് കുടിയേറ്റ മന്ത്രി മാര്‍ക്ക് മില്ലര്‍ വ്യക്തമാക്കി.

   

രണ്ട് പതിറ്റാണ്ടായി മാറ്റമില്ലാതിരുന്ന തുകയിലാണ് ഇപ്പോള്‍ വര്‍ധന കൊണ്ട് വന്നിരിക്കുന്നത്. ഇനി എല്ലാ വര്‍ഷവും ജീവിതച്ചെലവ് സൂചികയനുസരിച്ച് തുക പുനരവലോകനം ചെയ്യും. കാനഡയിലെ ഏറ്റവും വലിയ വിദേശ വിദ്യാര്‍ഥി സമൂഹമെന്ന നിലയില്‍ ഇന്ത്യക്കാര്‍ക്ക് വലിയ പ്രതിസന്ധി തന്നെയാണ് നിയമ പരിഷ്‌കരണം.

മറ്റ് നിയമങ്ങള്‍
പാര്‍ട്ട് ടൈം ജോലിയുടെ കാര്യത്തിലും പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ആഴ്ച്ചയില്‍ 20 മണിക്കൂര്‍ എന്ന വ്യവസ്ഥയിലുള്ള ഇളവ് 2024 ഏപ്രില്‍ 30 വരെ നീട്ടി. ഇത് ആഴ്ച്ചയില്‍ 30 മണിക്കൂറായി വര്‍ധിപ്പിക്കുന്നത് പരിഗണിനയിലാണെന്നും മന്ത്രി പറഞ്ഞു.

അടുത്ത വര്‍ഷം സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് കോഴ്‌സുകള്‍ക്ക് ചേരുന്നവര്‍ക്ക് പകുതിയില്‍ കവിയാത്ത തരത്തില്‍ ഓണ്‍ലൈന്‍ പഠന രീതിയും അനുവദിക്കും. വര്‍ക്ക് പെര്‍മിറ്റ് അവസാനിക്കുന്നവര്‍ക്ക് 18 മാസം കൂടി കാലാവധി നീട്ടി നല്‍കുന്ന രീതി അടുത്തമാസം മുതല്‍ ഉണ്ടാകില്ല. നിലവാരമില്ലാത്ത സ്ഥാപനങ്ങളുള്ളതും മതിയായ താമസ സൗകര്യമില്ലാത്തതുമായ പ്രവിശ്യകളില്‍ വിസ നിയന്ത്രണം പരിഗണിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.