2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കാനഡയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് കൈനിറയെ ശമ്പളത്തിന് അവസരം, അറിയേണ്ടത് ഇക്കാര്യങ്ങൾ

കാനഡയിലെ വിവിധ പ്രവിശ്യകളിലായി ട്രക്ക് ഡ്രൈവര്‍മാരെക്കാത്ത് നിരവധി അവസരങ്ങളാണുളളത്.കാനഡയിലെ ദ്വീപ് മേഖലയായ ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോറിലാണ് പ്രധാനമായും ട്രക്ക് ഡ്രൈവര്‍മാരെയാണ് ആവശ്യമുള്ളത്. കനേഡിയന്‍ പൗരന്‍മാര്‍ക്ക് പുറമെ പ്രവാസികള്‍ക്കും അപേക്ഷിക്കാമെന്നത് കൊണ്ട് തന്നെ ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ സംബന്ധിച്ച് ഇതൊരു മികച്ച അവസരമാണ്. മികച്ച ശമ്പളം ലഭിക്കുന്ന ഈ തൊഴിലിന് അപേക്ഷിക്കുന്നതിനായി നിങ്ങള്‍ക്ക് ക്ലാസ് വണ്‍ ലൈസന്‍സിന്റെ ആവശ്യമുണ്ട്.ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്റ് ലാബ്രഡോറില്‍ നിന്ന് നിരവധി ട്രക്ക് ഡ്രൈവര്‍മാരാണ് വിരമിക്കുന്നത്.

അതിനാലാണ് ഈ പ്രവിശ്യയിലേക്ക് ചുരുങ്ങിയ സമയത്തിനുളളില്‍ ധാരാളം ഡ്രൈവര്‍മാരുടെ ആവശ്യകതയുണ്ടായിരിക്കുന്നത്. നിരവധി ആനൂകൂല്യങ്ങള്‍ നല്‍കി ഡ്രൈവര്‍മാരെ കണ്ടെത്താന്‍ കമ്പനികള്‍ ശ്രമിക്കുന്ന സാഹചര്യമായതിനാല്‍ തന്നെ ഇന്ത്യക്കാരടക്കമുളളവര്‍ക്ക് മികച്ച വരുമാനം സ്വന്തമാക്കാനുളള ഒരു തൊഴില്‍ അവസരം തന്നെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് നിസംശയം പറയാവുന്നതാണ്. ഇതിനൊപ്പം പുതിയ തൊഴില്‍ അന്വേഷകര്‍ക്കായി ഇമിഗ്രേഷനിലും അധികൃതര്‍ നിരവധി ഇളവുകള്‍ കൊണ്ട് വന്നിട്ടുണ്ട്.

എങ്ങനെ അപേക്ഷിക്കാം

ക്ലാസ് വണ്‍ ലൈസന്‍സുണ്ടെങ്കില്‍ ഇമിഗ്രേഷന്‍ ഡോട് സിഎയില്‍ നിങ്ങള്‍ക്ക് ട്രക്ക് ഡ്രൈവറായി അപേക്ഷിക്കാം. അതിനുള്ള ഫോം https://www.immigration.ca/ യില്‍ ലഭ്യമാണ്. ജൂണ്‍ മാസത്തില്‍ തൊഴില്‍ ബാങ്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 19 ഒഴിവുകളാണ്. ഇതില്‍ 15 എണ്ണവും ന്യൂഫൗണ്ട്‌ലാന്‍ഡ് ലാബ്രഡോറിലാണ്. അവലോണ്‍ പെനിന്‍സുല, നോട്രഡാം, ബൊണാവിസ്റ്റ ബേ, എന്നിവിടങ്ങളിലെല്ലാം ഒഴിവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മണിക്കൂറില്‍ ശരാശരി 22 ഡോളറാണ് ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ന്യൂഫൗണ്ട്‌ലാന്‍ഡില്‍ ലഭിക്കുക. 1ഏറ്റവും കുറവ് 15 ഡോളറും, കൂടുതല്‍ 34 ഡോളറുമാണ്.ശമ്പളത്തിന് പുറമെ ബോണസുകളും ലഭിക്കും. കിലോമീറ്ററുകള്‍ക്ക് അനുസരിച്ചാണ് കാനഡയിലെ വിവിധ പ്രവിശ്യകളില്‍ ബോണസുകള്‍ നല്‍കുക. ഗതാഗത കമ്പനികളില്‍ നല്ലൊരു ശതമാനവും പ്രായമേറെയുള്ള ജീവനക്കാരാണ്.ഇവരില്‍ പലരും വിരമിക്കാന്‍ കാത്തുനില്‍ക്കുകയാണ്. ഇതേ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരുകള്‍ അടക്കം ഇമിഗ്രേഷന്‍ നയത്തില്‍ അടക്കം ഇളവുകള്‍ ചെയ്ത് പ്രവാസി ജോലിക്കാരെ കാനഡയിലേക്ക് സ്വാഗതം ചെയ്യുന്നത്. ഇവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍, സ്ഥിരം താമസ സൗകര്യം, എന്നിവ ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ട്രക്കിംഗ് മേഖലയില്‍ 2015 മുതല്‍ തൊഴിലസവര നിരക്ക് മൂന്നിരട്ടിയായിട്ടാണ് വര്‍ധിച്ചത്. കൊവിഡിന് ശേഷം ഇത് രണ്ടിരട്ടിയായും വര്‍ധിച്ചിരിക്കുകയാണ്. ഇവിടെ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം 55 വയസ്സിന് മുകളിലുള്ളവരാണെന്ന് കനേഡിയന്‍ ട്രക്കിംഗ് അലയന്‍സ് പറയുന്നു. ന്യൂ ബ്രൂണ്‍സ് വിക്ക്, നൊവാ സ്‌കോട്ടിയ, പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് എന്നിവിടങ്ങളിലും 16 വ്യത്യസ്ത മേഖലകളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Content Highlights:Canada Hiring Truck drivers

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.