2022 September 29 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രത വേണം; കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യുഡല്‍ഹി: കാനഡയില്‍ വിദ്വേഷ ആക്രമണങ്ങള്‍ കൂടുന്നതായി വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കാനഡയിലെ ഇന്ത്യന്‍ പൗരന്മാരും അവിടേക്ക് പഠനത്തിന് പോകുന്ന വിദ്യാര്‍ഥികളും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

‘കാനഡയില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും വംശീയ ആക്രമണങ്ങളും കൂടിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അക്രമികളെ ഇതുവരെ നിയമത്തിനു മുന്നില്‍ എത്തിച്ചിട്ടില്ല. വിഷയത്തില്‍ ശക്തമായ നടപടി ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

കാനഡയിലേക്കു യാത്രയ്ക്കായും വിദ്യാഭ്യാസത്തിനായും പോകുന്നവരും അവിടെ താമസിക്കുന്നവരും ജാഗ്രത പാലിക്കണം’ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.