തിരുവനന്തപുരം: എസ്എസ്എല്‍സി റിസള്‍ട്ട് വന്നു. ഇനി ജയിച്ചവരായാലും മാര്‍ക്ക്കുറഞ്ഞവരായാലും ചില ഡേറ്റുകള്‍ ഇനി ഓര്‍ത്തുവെക്കേണ്ടതുണ്ട്. 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും 408 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതില്‍ 4,17,864 പേരാണ് വിജയിച്ചത്. 9135 വിദ്യാര്‍ഥികള്‍ക്ക് എന്തെങ്കിലും കാരണം കൊണ്ട് പരീക്ഷ പൂര്‍ത്തിയാക്കാനോ അല്ലെങ്കില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും പാസ് മാര്‍ക്ക് വാങ്ങിക്കാനോ സാധിച്ചിട്ടില്ല.
ഇത്തരത്തില്‍ പരീക്ഷയില്‍ വിജയിക്കാന്‍ കഴിയാത്തവര്‍ക്ക് ജൂണില്‍ സേ പരീക്ഷകള്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 7 മുതല്‍ 14 വരെ ആയിരിക്കും സേ പരീക്ഷകള്‍ നടക്കുക. മൂന്ന് വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സേ പരീക്ഷ എഴുതാം. ഇതിന്റെ ഫലം ജൂണ്‍ അവസാനത്തില്‍ പ്രഖ്യാപിക്കും.
ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയം, സൂഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവക്കായി മെയ് 20 മുതല്‍ 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അതേസമയം ജൂലൈ അഞ്ച് മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ താമസിക്കാതെ തന്നെ ഒണ്‍ലൈനായി ആരംഭിക്കും.
ആപ്പ് വഴി എസ്എസ്എല്‍സി ഫലം അറിയാം
പിആര്‍ഡി ലൈവ്, സഫലം 2023 എന്നീ ആപ്പുകളാണ് വിദ്യാര്‍ഥികള്‍ക്ക് എസ്എസ്എല്‍സി ഫലം അറിയാന്‍ വിദ്യാഭ്യാസ വകുപ്പ് സജ്ജപ്പെടുത്തിയത്.
പിആര്‍ഡി ലൈവ് ആപ്പ്
സംസ്ഥാന സര്‍ക്കാരിന്റെ വിവരങ്ങള്‍ നല്‍കുന്ന ആപ്ലിക്കേഷനാണ് പിആര്‍ഡി ലൈവ്.
പിആര്‍ഡി ലൈവില്‍ പ്രവേശിച്ചാല്‍ ഹോം പേജില്‍ എസ്എസ്എല്‍സി ഫലങ്ങള്‍ ചുവപ്പില്‍ രേഖപ്പെടുത്തിട്ടുണ്ട്.
അതില്‍ ക്ലിക്ക് ചെയ്ത് മറ്റൊരു പേജിലേക്ക് പ്രവേശിക്കും. തുടര്‍ന്ന് നിങ്ങുളുടെ രജിസ്റ്റര്‍ നമ്പറും ജനന തീയതിയും നിര്‍ദേശിക്കുന്ന കോളത്തില്‍ ചേര്‍ക്കുക.
സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് ഫലം ലഭിക്കുന്നതാണ്.
സഫലം 2023 ആപ്പ്
വിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് പുറത്തിറക്കിയിരിക്കുന്ന ആപ്ലിക്കേഷനാണ് സഫലം.
ആപ്പ് തുറക്കുമ്പോള്‍ തന്നെ എസ് എസ് എസ് എല്‍ സി, എച്ച്എസ്ഇ ഫലങ്ങളുടെ കോളങ്ങള്‍ കാണാം സാധിക്കും
അതില്‍ നിന്നും എസ് എസ് എല്‍ സി തിരഞ്ഞെടുക്കുക
ശേഷം നിങ്ങളുടെ രജിസ്റ്റര്‍ നമ്പരും ജനന തീയതി നിര്‍ദേശിക്കുന്ന കോളത്തില്‍ രേഖപ്പെടുത്തുക
സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് ഫലം ലഭിക്കുന്നതാണ്.
എസ്എസ്എല്‍സി ഫലങ്ങള്‍ അറിയാനുള്ള വെബ്‌സൈറ്റുകള്‍
Comments are closed for this post.