2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കാലിഗ്രാഫിയില്‍ മികവ് തെളിയിച്ച് ഫിദ ഫര്‍ഹാന

 

എളേറ്റില്‍: ഒഴിവു സമയങ്ങള്‍ എങ്ങനെ ചിലവഴിക്കണമെന്ന ചോദ്യങ്ങള്‍ക്ക് വേറിട്ടൊരു മറുപടിയാണ് ഈ 18 കാരിയായ കൊടുവള്ളി മണ്ണില്‍കടവ് സ്വദേശിനി ഫിദയുടെ മുളപേനകള്‍ക്ക് പറയാനുള്ളത്. പ്രതിസന്ധികള്‍ക്ക് നടുവില്‍ വിയര്‍ത്തൊലിക്കുമ്പോള്‍ കുടുംബങ്ങളും ഒത്തു കാലിഗ്രഫിയിലൂടെ ആസ്വാദനം ഉണ്ടാക്കുകയാണ് ഈ മിടുക്കി പെണ്‍കുട്ടി. എടവണ്ണ ജാമിഅ നദ്‌വിയ്യ: അറബിക് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി കൂടിയാണ് ഫിദ ഫര്‍ഹാന. മണ്ണില്‍കടവ് കൈവേലിക്കടവ് വീട്ടില്‍ യൂസുഫ് സക്കീന ദമ്പതികളുടെ മകളാണ് ഫിദ. 50ല്‍ പരം വൈവിധ്യവും ആകര്‍ഷണീയവുമായ കാലിഗ്രഫികള്‍ ആണ് ലോക്ഡൗണ്‍ സമയത്ത് പൂര്‍ത്തിയാക്കിയത്. മാസികകളില്‍ ചിത്രീകരിക്കപ്പെട്ട മനോഹരമായ വര്‍ക്കുകളെ പിന്തുടര്‍ന്നാണ് തുടക്കം.

കോളേജ് മാഗസിനുകളിലും മറ്റും ആലേഖനം ചെയ്ത മനോഹരമായ കാലിഗ്രഫി ചിത്രങ്ങള്‍ക്ക് ഉടമയാണ് ഈ പെണ്‍കുട്ടി. ചിത്രങ്ങള്‍ പിന്തുടര്‍ന്നാണ് ഇത്രയധികം രചനകള്‍ക്ക് വഴിത്തിരിവായത്. ഈ പ്രതിസന്ധിയില്‍ വര്‍ക്കുകള്‍ക്ക് ആവശ്യ മായ ഉപകരണങ്ങള്‍ ലഭിക്കാത്ത പക്ഷം സ്വന്തം കരങ്ങള്‍ കൊണ്ട് തന്നെ മുളപേനകളെല്ലാം നിര്‍മ്മിച്ചിട്ടുമുണ്ട്. നിലവില്‍ fidz graphy എന്നപേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ തരംഗമാണ് ഫിദ. തന്റെ കാലിഗ്രഫി രചനകള്‍ പേപ്പറുകളെയും മരക്കഷ്ണങ്ങളേയും ആകര്‍ഷകമാക്കുമ്പോള്‍ അധ്യാപകരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും സമൂഹ മാധ്യമങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭ്യമാകുന്നത്.

അറബീ ഭാഷക്ക് പുറമെ ഇംഗ്ലീഷ്, മലയാളം തുടങ്ങിയവയില്‍ പരിശീലനമുള്ള ഫിദയുടെ പ്രധാന പിന്തുണ സ്വന്തം മാതാപിതാക്കള്‍ തന്നെയാണ്. പേരുകളും, ഖുര്‍ആന്‍ സൂക്തങ്ങളും മറ്റും ഇഷ്ടമുള്ള രീതിയില്‍ വരച്ചു നല്‍കാന്‍ ആവശ്യക്കാര്‍ ഏറെ യുണ്ട് എന്നും സ്വന്തം കഴിവിനെ കണ്ടെത്താന്‍ പ്രേരിപ്പിച്ചത് ഹോസ്റ്റല്‍ ജീവിതമാണെന്നും ഫിദ ഫര്‍ഹാന പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.