കോഴിക്കോട്: യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശി തൻസിയ (25) ആണു മരിച്ചത്. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനിയാണ്. സുഹൃത്തായ ഡോക്ടറുടെ ഫ്ലാറ്റിലാണ് തൻസിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ പത്തു മണിയോടെയാണ് സംഭവം. അപസ്മാര രോഗത്തിനു മരുന്നു കഴിക്കുന്നുണ്ടായിരുന്നു. അപസ്മാരം കൂടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെയാണ് വിവാഹം കഴിഞ്ഞത്. ഫരീദ് താമരശ്ശേരിയാണ് ഭർത്താവ്.
കണിയാമ്പറ്റ പരേതനായ പള്ളിയാൽ ഷൗക്കത്തിന്റെയും ആമിനയുടെയും മകളാണ്. സഹോദരങ്ങൾ: ആസിഫ്, അൻസില.
gtag('config', 'G-C53ZSC49C4');
Comments are closed for this post.