2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍: അഫ്‌സല്‍ഉല്‍അലമ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

 

കാലിക്കറ്റ് സര്‍വകലാശാല 202021 വര്‍ഷത്തെ അഫ്‌സല്‍ഉല്‍ഉലമ പ്രവേശനത്തിനുള്ള ഒന്നാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. സര്‍വകലാശാലാ വെബ്‌സൈറ്റില്‍ tt(hp://cuonline.ac.in) അഫ്‌സല്‍ഉല്‍ഉലമ (പ്രിലിമിനറി) ലോഗിന്‍ വഴി അലോട്ട്‌മെന്റ് പരിശോധിക്കുകയും അലോട്ട്‌മെന്റ് ലഭിച്ചവരില്‍ എസ്.സി/എസ്.ടി./ഒ.ഇ.സി. വിദ്യാര്‍ത്ഥികള്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും മാന്‍ഡേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പു വരുത്തേണ്ടതുമാണ്. മാന്‍ഡേറ്ററി ഫീസ് അടക്കുന്നതിനുള്ള ലിങ്ക് 01.10.2020 വൈകീട്ട് 4 മണി വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാകും. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായ വിദ്യാര്‍ത്ഥികള്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ ഹയര്‍ ഓപ്ഷന്‍ റദ്ദു ചെയ്യേണ്ടതാണ്. ഹയര്‍ ഓപ്ഷന്‍ റദ്ദു ചെയ്യുന്നവര്‍ നിര്‍ബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. രണ്ടാം അലോട്ട്‌മെന്റിനു ശേഷം മാത്രമേ വിദ്യാര്‍ത്ഥികള്‍ കോളേജുകളില്‍ പ്രവേശനം നേടേണ്ടതുള്ളൂ.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2020 ഏപ്രിലില്‍ നടത്തിയ എം.എ. ഹിന്ദി (സി.യു.സി.എസ്.എസ്.) നാലാം സെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ 9 വരെ അപേക്ഷിക്കാം.

മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ് പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ് (സി.യു.സി.എസ്.എസ്.) റഗുലര്‍/സപ്ലിമെന്ററി നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷ ഒക്ടോബര്‍ 6 മുതല്‍ നടക്കും.

ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല എം.എല്‍.ഐ.എസ്.സി. (സി.സി.എസ്.എസ്.) റഗുലര്‍/സപ്ലിമെന്ററി നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷ ഒക്ടോബര്‍ 6 മുതല്‍ നടക്കും.

എംകോം ഇന്റര്‍നാഷണല്‍ ഫിനാന്‍സ് പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല എംകോം ഇന്റര്‍നാഷണല്‍ ഫിനാന്‍സ് (സി.സി.എസ്.എസ്.) റഗുലര്‍ നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഒക്ടോബര്‍ 6 മുതല്‍ നടക്കും.

എം.ബി.എ. പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല എം.ബി.എ. (സി.സി.എസ്.എസ്.) റഗുലര്‍/സപ്ലിമെന്ററി നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഒക്ടോബര്‍ 6 മുതല്‍ നടക്കും.

എം.എ. പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല എം.എ. (സി.സി.എസ്.എസ്.) റഗുലര്‍/സപ്ലിമെന്ററി നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഒക്ടോബര്‍ 6 മുതല്‍ നടക്കും.

എം.പി.എഡ്. പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല എം.പി.എഡ്. (2014 പ്രവേശനം മുതല്‍) റഗുലര്‍/സപ്ലിമെന്ററി നാലാം സെമസ്റ്റര്‍ ജൂലൈ 2019 പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഒക്ടോബര്‍ 6 മുതല്‍ നടക്കും.

പി.ജി. പരീക്ഷ ഹാള്‍ടിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഏപ്രില്‍ 2020 പി.ജി. പരീക്ഷകളുടെ (സി.സി.എസ്.എസ്.) ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഹാള്‍ടിക്കറ്റില്‍ സൂചിപ്പിച്ച പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷക്ക് വിദ്യാര്‍ത്ഥികള്‍ ഹാജരാകേണ്ടത്.

മാന്‍ഡേറ്ററി ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റ് നഷ്ടമാകും

ബിരുദ ഏകജാലക പ്രവേശനത്തില്‍ ഒന്നാം അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ 15000ത്തിലേറെ പേര്‍ മാന്‍ഡേറ്ററി ഫീ അടച്ചിട്ടില്ല. മാന്‍ഡേറ്ററി ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരിക്കുന്ന അലോട്ട്‌മെന്റ് നഷ്ടമാകുന്നതും തുടര്‍ അലോട്ട്‌മെന്റുകളില്‍ നിന്ന് പുറത്താകുന്നതുമാണ്. മാന്‍ഡേറ്ററി ഫീസ് അടക്കുന്നതിനുള്ള അവസാന തീയതി 29.09.2020 വൈകീട്ട് 5 മണി വരെയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.