1960കളില്‍ വെറും നാല്‍പതിനായിരത്തോളം പേര്‍ മാത്രം വസിച്ചിരുന്ന ദുബെയിലെ ഇപ്പോഴത്തെ ജനസംഖ്യ 3.6 മില്യണിനോടടുത്താണ്. 63 വര്‍ഷം കൊണ്ട് ഏതാണ്ട് 90 മടങ്ങാണ് പ്രവിശ്യയിലെ ജനസംഖ്യയില്‍ ഉണ്ടായിട്ടുളള വര്‍ദ്ധനവ്. 1960ല്‍ പ്രഖ്യാപിക്കപ്പെട്ട ആദ്യ നഗരവികസന പ്ലാനിനെത്തുടര്‍ന്ന് മുഖം മിനുക്കപ്പെട്ട ദുബൈ, ഇപ്പോള്‍ 2040ല്‍ എമിറേറ്റിന്റെ മുഖം മിനുക്കാനായി പുതിയ നഗര വികസന പദ്ധതികകളുടെ രൂപീകരണത്തിലാണ്. 2040ഓടെ 5.8 മില്യണ്‍ താമസക്കാരെ ഉള്‍ക്കൊളളുന്നതും, കൂടുതല്‍ സുസ്ഥിരവും ഹരിതാഭവുമായ ദുബൈ സൃഷ്ടിക്കാനുളള പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ്.
20 വര്‍ഷത്തിനുളളില്‍ ദുബൈയുടെ പകുതിയോളം ജനങ്ങളെയും പൊതുഗതാഗതം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ താമസിപ്പിക്കുക, പ്രദേശത്തില്‍ 105 ശതമാനത്തോളം ഹരിതാഭ വര്‍ദ്ധിപ്പിക്കുക, പൊതു ബീച്ചുകളുടെ അളവ് നാനൂറ് ശതമാനത്തോളം വര്‍ദ്ധിപ്പിക്കുക. നഗരത്തില്‍ എവിടേക്കും 20 മിനിട്ട് കൊണ്ട് നടന്നോ, സൈക്കിളിലോ സഞ്ചരിക്കാന്‍ സാധിക്കുക മുതലായ പ്രവര്‍ത്തനങ്ങളാണ് 2040 പദ്ധതിക്ക് വേണ്ടി എമിറേറ്റ്‌സില്‍ നടപ്പാക്കാന്‍ ഉദ്ധേശിക്കുന്നത്. ഇതിനൊപ്പം എമിറേറ്റ്‌സിന്റെ 60 ശതമാനത്തോളം പ്രദേശവും നേച്ചര്‍ റിസര്‍വാക്കുക, മരുഭൂമിയിലൂടെ നൂറ് കിലോമീറ്റര്‍ വരെ ദൈര്‍ഘ്യമുളള എയര്‍ ടാക്‌സി സൗകര്യമൊരുക്കുക, ഹത്തയില്‍ കേബിള്‍ കാര്‍ സര്‍വ്വീസുകള്‍ തുടങ്ങുക, 105 കിലോമീറ്റര്‍ വിസ്‌കൃതിയില്‍ ബീച്ചുകള്‍ ആരംഭിക്കുക എന്നീ പദ്ധതികള്‍ക്കും യു.എ.ഇക്ക് താത്പര്യമുണ്ട്.
Comments are closed for this post.