
തിരുവനന്തപുരം:കൃഷി വകുപ്പ് സെക്രട്ടറി ബി. അശോകിന്റെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി ക്യാബിനറ്റ്. ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കുന്ന ബില്ലില്‍ ബി.അശോക് രേഖപ്പെടുത്തിയ കുറിപ്പ് പരിധി വിട്ടെന്നാണ് വിലയിരുത്തല്‍.
ബില്ലിന് അനുബന്ധമായി ഉള്‍പ്പെടുത്തിയ കുറിപ്പിലാണ് അശോക് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നത് എന്ത് കാരണത്താലാണ് എന്നത് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് ഒന്നര പേജ് നീളുന്ന കുറിപ്പില്‍ അശോക് വ്യക്തമാക്കി.
അശോകിന്റെ കുറിപ്പില്‍ അതൃപ്തി രേഖപ്പെടുത്തിയ മന്ത്രിസഭ, കുറിപ്പുകള്‍ തയ്യാറാക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കണമെന്ന് ആവശ്യപ്പെട്ടു.
Comments are closed for this post.