2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പൗരത്വ ഭേദഗതി നിയമം കൊവിഡ് ഭീതിയൊഴിഞ്ഞയുടനെ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കൊല്‍ക്കത്ത: വിവാദമായ പൗരത്വ ഭേദഗതി നിയമം കൊവിഡ് ഭീതിയൊഴിഞ്ഞയുടനെ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അതു തങ്ങളുടെ ചുമതലയാണെന്നും അദ്ദേഹം പശ്ചിമ ബംഗാളില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ട് ദിവസത്തെ പശ്ചിമ ബംഗാള്‍ പര്യടനത്തലാണ് അമിത് ഷാ.

‘പൗരത്വ നിയമം നടപ്പിലാക്കും. എല്ലാ അഭയാര്‍ഥികള്‍ക്കും പൗരത്വം ലഭിക്കും. കൊവിഡ് കാരണമുണ്ടായ കാലതാമസം മാത്രമാണ് പ്രശ്‌നമായുള്ളത്. അയല്‍ രാജ്യങ്ങളിലെ മത വിവേചനം നേരിടുന്നവര്‍ക്കായാണ് സി.എ.എ കൊണ്ട് വന്നത്. ഇത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ളതാണെന്ന് പറഞ്ഞു കൊണ്ടാണ് മമതയും കോണ്‍ഗ്രസും ബി.എസ്.പിയുമെല്ലാം സി.എ.എയെ എതിര്‍ക്കുന്നത്. പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണെന്നും എല്ലാവര്‍ക്കും പൗരത്വം നല്‍കുന്ന നിയമമാണ് സി.എ.എ എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന തെരഞ്ഞെടുപ്പില്‍ പൗരത്വ ഭേദഗതി നിയമവും ബിജെപി പ്രചാരണ വിഷയമാക്കുമെന്ന സൂചനയാണ് അമിത് ഷാ നല്‍കുന്നത്. നേരത്തെ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും സി.എ.എ നടപ്പിലാക്കുമെന്ന് അറിയിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.