2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സി.എ.എ പ്രതിഷേധം: അസം ആക്ടിവിസ്റ്റ് അഖില്‍ ഗൊഗോയിക്ക് എന്‍.ഐ.എ കോടതി ജാമ്യം നിഷേധിച്ചു

 

ഗുവാഹത്തി: സി.എ.എ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായ അസം ആക്ടിവിസ്റ്റ് അഖില്‍ ഗൊഗോയിക്ക് ജാമ്യം നല്‍കുന്നത് എന്‍.ഐ.എ കോടതി വിസമ്മതിച്ചു. അസമില്‍ കഴിഞ്ഞവര്‍ഷം നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനിടെ അക്രമം നടത്തിയെന്ന് ആരോപിച്ചാണ് അഖിലിനെ അറസ്റ്റ് ചെയ്തത്.

കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഖിലിന്റെ അഭിഭാഷകന്‍ ശാന്തനു ബോര്‍താക്കുര്‍ പറഞ്ഞു.

ഇപ്പോള്‍ കൊവിഡ് ബാധിച്ച് ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് അഖില്‍. ജൂലൈ 11നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

സി.എ.എ സമരവുമായി ബന്ധപ്പെട്ട് മൂന്ന് പൊലിസ് കേസുകളില്‍ ജൂലൈ 17ന് ഗുവാഹത്തി ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ എന്‍.ഐ.എയുടെ രണ്ടു കേസുകളിലാണ് ജാമ്യം നിഷേധിച്ചിരിക്കുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.