2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സി.എ.എ ഭിന്നിപ്പുണ്ടാക്കുന്നതും വിവേചനപരവും; അടിയന്തരമായി പിന്‍വലിക്കണമെന്ന് ഗോവ ആര്‍ച്ച്ബിഷപ്പ്

 

പനാജി: പൗരത്വ നിയമ ഭേഗഗതിക്കെതിരെ (സി.എ.എ) രൂക്ഷ വിമര്‍ശനവുമായി ഗോവ ആര്‍ച്ച് ബിഷപ്പ് റവ. ഫിലിപ്പ് നെരി ഫെരാവോ. നിയമം അടിയന്തരമായി നിരുപാധികം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിര്‍ദ്ദിഷ്ട ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി)യും ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍.പി.ആര്‍) നടപ്പിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ ഇന്ത്യയിലെ ലക്ഷക്കണക്കിന് പേരുടെ ശബ്ദം സര്‍ക്കാര്‍ കേള്‍ക്കണമെന്ന് ആര്‍ച്ച്ബിഷപ്പും ഗോവന്‍ കത്തോലിക്കാ സമൂഹവും ആവശ്യപ്പെടുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവ വിവേചനപരവും ഭിന്നിപ്പിക്കുന്നതുമാണ്. നാനാത്വത്തിലുള്ള ജനാധിപത്യമായ നമ്മുടെ പോലൊരു സമൂഹത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഇവ. കഴിഞ്ഞ 70 വര്‍ഷക്കാലമായി പൗരത്വവും വോട്ടവകാശവും അനുഭവിച്ചിരുന്നവര്‍ ഒരു സുപ്രഭാതത്തില്‍ രാജ്യം നഷ്ടപ്പെട്ടവരായിരുന്ന മാറുന്ന സ്ഥിതിയുണ്ടാവുക. അവകാശം നിഷേധിക്കപ്പെട്ടവരെ നേരിട്ട് ഇരവല്‍ക്കരിക്കുന്നതാണ് ഇവയെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.


 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News