സമഗ്ര അന്വേഷണം
അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മിഷനെതിരെ മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ സി.ദിവാകരന്‍ നടത്തിയ വെളിപ്പെടുത്തലില്‍ സി.പി.എമ്മും സര്‍ക്കാരും പ്രതിരോധത്തില്‍. അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മിറ്റിക്ക് കോടികള്‍ കൊടുത്തുവെന്നാണ് സി.ദിവാകരന്റെ ആത്മകഥയിലെ വെളിപ്പെടുത്തല്‍.
സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുള്ള ആത്മകഥ പ്രകാശനം ചെയ്തതാകട്ടെ മുഖ്യമന്ത്രി പിണറായി വിജയനാണെന്നതും പാര്‍ട്ടിയെയും മുന്നണിയെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്നുണ്ട്. സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങിലായിരുന്നു പുസ്തകത്തിന്റെ പ്രകാശനം എന്നതും ശ്രദ്ധേയമാണ്. ചടങ്ങില്‍ മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും മുന്‍കൂര്‍ ജാമ്യമെടുക്കുകയും ചെയ്തിരുന്നു. ആത്മകഥ തന്റേതല്ലെന്നും സി.ദിവാകരന്റേതായതിനാല്‍ അതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനാണെന്നുമുള്ള തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഒരു പ്രസാധക സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന സി.ദിവാകരന് പുസ്തകം പ്രസിദ്ധീകരിക്കാന്‍ മാത്രമല്ല, അതുവില്‍ക്കാനുള്ള വാണിജ്യബുദ്ധിയുണ്ടെന്നുമായിരുന്നു കാനം രാജേന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം. എന്നാല്‍ പുസ്തകം പ്രസിദ്ധീകരിച്ചത് സി.പി.ഐയുടെ നേതൃത്വത്തിലുള്ള പ്രഭാത് ബുക്‌സാണ് എന്നതും മുന്നണിയില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്. എന്തൊക്കെയായാലും ആത്മകഥ എല്‍.ഡി.എഫില്‍ വലിയ ഒച്ചപ്പാടാമുണ്ടാക്കിയിരിക്കുന്നത്. ഇത്രയും വിവാദങ്ങളുള്ള പുസ്തകം പരിശോധിക്കാതെ മുഖ്യമന്ത്രി പ്രകാശനം ചെയ്തതാണ് വലിയ ചര്‍ച്ചയാകുന്നത്. അതേ സമയം സോളാര്‍ അന്വേഷണ കമ്മിഷനെതിരെ സമഗ്ര അന്വേഷണം അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതിയും ലഭിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.എസ് അനുതാജാണ് പരാതി നല്‍കിയത്.
സോളാര്‍ അഴിമതിയും മറ്റ് ആരോപണങ്ങളും അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷനെതിരെ മുന്‍ മന്ത്രിയും, സി.പി.ഐ നേതവുമായി സി.ദിവാകരന്റെ വെളിപ്പെടുത്തലില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പി.എസ് അനുതാജ് ഡി. ജി.പിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.
സി ദിവാകരന്റെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ അത്യന്തം ഗുരുതരമാണ്. അതിനാല്‍ സോളാര്‍ വിവാദങ്ങളുടെ പിന്നില്‍ നടന്ന ഗൂഢാലോചന കണ്ടുപിടിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
Comments are closed for this post.