തിരുവനന്തപുരം: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ തോമസ് കെ തോമസാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെന്നും സീറ്റ് മോഹിച്ച് വരേണ്ടതില്ലെന്നും ജോസ്.കെ മാണിയോട് മാണിസി. കാപ്പന്‍ എം.എല്‍എ. കേരളാ കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്റെ മുന്നണി മാറ്റ ചര്‍ച്ചകള്‍ സജീവമാകുമ്പോഴാണ് മാണി സി.കാപ്പന്‍ നയം വ്യക്തമാക്കിയത്. കുട്ടനാടും പാലായും എന്‍സിപിയുടെ സീറ്റാണ്. അത് രണ്ടും കിട്ടുമെന്ന് മോഹിച്ച് ഇടത് മുന്നണിയിലേക്ക് ജോസ് വിഭാഗം വരേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
സ്ഥാനാര്‍ഥി കാര്യത്തില്‍ എന്‍.സി.പിക്ക് അകത്ത് ആശയക്കുഴപ്പം ഇല്ല. തോമസ് കെ.തോമസിന്റെ പേരിന് എന്‍.സി.പി കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്. കുട്ടനാട്ടില്‍ ജയസാധ്യത തോമസ് കെ.തോമസിനാണ്. അവിടെ എന്‍.സി.പി വിജയിക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിനാലാകാം പിതാംബരന്‍ മാസ്റ്റര്‍ സ്ഥാനാര്‍ഥിയുടെ പേര് പറയാത്തത്. തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്നൊരാള്‍ സ്ഥാനാര്‍ഥിയാകുന്നതാണ് നല്ലതെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളതെന്ന് മന്ത്രി എകെ ശശീന്ദ്രനും പറഞ്ഞു. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതാണ് കീഴ് വഴക്കം.
Comments are closed for this post.