2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

10 ലക്ഷം കാറുകള്‍ വെറും മൂന്ന് മാസത്തില്‍ വിറ്റുതീര്‍ത്തു; തരംഗമായി ചൈനീസ് കമ്പനി

ചൈനീസ് വാഹന ബ്രാന്‍ഡുകള്‍ ലോകമൊട്ടാകെ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. പ്രത്യേകിച്ചും ഇലക്ട്രിക്ക് വാഹനങ്ങളുടെ കാര്യത്തില്‍ ചൈനീസ് കമ്പനികളെ പോലെ പരീക്ഷണാത്മകതയും വിലക്കുറവും ഒത്തു ചേര്‍ന്ന വാഹനങ്ങള്‍ പുറത്തിറക്കുന്ന മറ്റാരും തന്നെയില്ല എന്ന് വേണമെങ്കില്‍ പറയാം. ഇപ്പോള്‍ ലോക വാഹന വിപണിയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് ചൈനീസ് വാഹന ബ്രാന്‍ഡായ
ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD). വിലക്കുറവില്‍ മികച്ച വാഹനങ്ങള്‍ മാര്‍ക്കറ്റിലേക്ക് എത്തിക്കുന്ന കമ്പനിക്ക് മികച്ച സ്വീകാര്യതയാണ് ലോകമൊട്ടാകെയുള്ള വിപണികളില്‍ നിന്നും ലഭിച്ചിരിക്കുന്നത്.

തായ്‌ലന്‍ഡ്, ബ്രസീല്‍, കൊളംബിയ എന്നിവയുള്‍പ്പെടെയുള്ള വിദേശ വിപണികളില്‍ കമ്പനി വമ്പന്‍ വളര്‍ച്ചയാണ് നേടുന്നത്. ജപ്പാന്‍, മെക്‌സിക്കോ, ഓസ്‌ട്രേലിയ, ഹംഗറി എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിപണികളിലും കമ്പനി വളര്‍ന്നു വരികയാണ്. വെറും മൂന്ന് മാസം സമയം കൊണ്ട് പത്ത് ലക്ഷത്തിലേറെ കാറുകളാണ് കമ്പനി ലോകമൊട്ടാകെയുള്ള തങ്ങളുടെ മാര്‍ക്കറ്റില്‍ വിറ്റ് തീര്‍ത്തത്. ബ്ലേഡ് ബാറ്ററി, DMi സൂപ്പര്‍ ഹൈബ്രിഡ് സിസ്റ്റം, ഇപ്ലാറ്റ്‌ഫോം 3.0, സെല്‍ ടു ബോഡി (CTB) ടെക്‌നോളജി, e4 പ്ലാറ്റ്‌ഫോം, BYD DiSus ഇന്റലിജന്റ് ബോഡി കണ്‍ട്രോള്‍ സിസ്റ്റം, ഡ്യുവല്‍ മോഡ് ഓഫ് റോഡ് (DMO) സൂപ്പര്‍ ഹൈബ്രിഡ് സിസ്റ്റം എന്നിങ്ങനെ പല പുത്തന്‍ സാങ്കേതിക വിദ്യകളും കമ്പനി തങ്ങളുടെ വാഹനങ്ങളിലൂടെ മാര്‍ക്കറ്റിലേക്ക് എത്തിച്ചിരുന്നു.

70ലധികം രാജ്യങ്ങളിലും നാണൂറോളം നഗരങ്ങളിലും ബി.വൈ.ഡി കാറുകള്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് നോക്കുകയാണെങ്കില്‍ E6, അറ്റോ 3 എന്നിങ്ങനെ രണ്ട് ഇലക്ട്രിക് കാറുകളാണ് BYD ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ BYD സീ ലയണ്‍ 07 എന്ന മറ്റൊരു മോഡലിനെ രാജ്യത്തേക്ക് കമ്പനി ഉടന്‍ അവതരിപ്പിക്കും.700 കിലോമീറ്റര്‍ റേഞ്ച് നല്‍കാന്‍ ശേഷിയുള്ള 82.5 kWh ബാറ്ററി പായ്ക്ക് ആയിരിക്കും ഈ കാറില്‍ ഉണ്ടായിരിക്കുക.

   

Content Highlights:BYD rolls out 6 millionth vehicle from its production line


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.