ലോകത്തിലെ മികച്ച വാഹനനിര്‍മ്മാണ കമ്പനികളിലൊന്നാണ് BYD. ലോകത്തിലെ ഏറ്റവും സമ്പന്ന വ്യക്തികളില്‍ ഒരാളായ വാറന്‍ ബുഫേറ്റിന്റെ പിന്തുണയുളള കമ്പനികളില്‍ ഒന്നാണ് BYD കനത്ത മത്സരം നടക്കുന്ന ആഗോള വാഹന വിപണിയിലേക്ക്, പ്രേത്യേകിച്ചും ഇ.വി വിപണിയിലേക്ക് പുതിയ ഹാച്ച്ബാക്ക് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനിയിപ്പോള്‍. ഡോള്‍ഫിന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം കമ്പനിയുടെ എന്‍ട്രി ലെവല്‍ വാഹനമായിരിക്കും. യൂറോപ്യന്‍ വിപണിയില്‍ വലിയ തരംഗമുണ്ടാക്കുക എന്ന ഉദ്ധേശത്തോടെയാണ് BYD ഡോള്‍ഫിനെ ഇന്ത്യന്‍ വിപണിയിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്.
നാല് വേറിട്ട വേരിയന്റുകളിലാണ് ഇ.വി ഹാച്ച്ബാക്കായ ഡോള്‍ഫിന്‍ മാര്‍ക്കറ്റിലേക്ക് എത്തുന്നത്. ആക്ടീവ്, ബൂസ്റ്റ്, കംഫര്‍ട്ട്, ഡിസൈന്‍ എന്നിവയാണ് ഡോള്‍ഫിന്റെ വ്യത്യസ്ഥമായ നാല് വേരിയന്റുകള്‍. 44.9kwh മുതല്‍ 60.4 kwh എന്നിങ്ങനെ വ്യത്യസ്ഥമായ ബാറ്ററി പായ്ക്കുകളാണ് ഓരോ വേരിയന്റിനുമുളളത്. വാഹനത്തിന്റെ ടോപ്പ് വേരിയന്റിന് 29 മിനിറ്റിനുളളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. കൂടാതെ വെറും 7 സെക്കന്റിനുളളില്‍ 100 കി.മീ വരെ വേഗത കൈവരിക്കാനും ഈ വേരിയന്റിന് സാധിക്കും.
സ്‌പോര്‍ട്ട്, നോര്‍മല്‍, ഇക്കോണമി, സ്‌നോ എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകള്‍ അടങ്ങിയ ഡോള്‍ഫിന്റെ പരമാവധി വേഗത 160 കിലോമീറ്ററാണ്.
12.8 ഇഞ്ച് ഫ്‌ലോട്ടിംഗ് സെന്‍ട്രല്‍ കണ്‍ട്രോള്‍ സ്‌ക്രീന്‍, ഫ്‌ലാറ്റ്-ബോട്ടം മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, 5 ഇഞ്ച് ഫുള്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രോണിക്കലി ക്രമീകരിക്കാവുന്ന പാസഞ്ചര്‍ സീറ്റുകള്‍, കപ്പ് ഹോള്‍ഡറുകള്‍, റിയര്‍ സെന്റര്‍ ആംറെസ്റ്റ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.എന്നാല്‍ വാഹനപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഈ വാഹനം ഇന്ത്യന്‍ വിപണിയിലേക്കെത്തുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.
Comments are closed for this post.