
1. കോണ്‍ഗ്രസിന് വലിയ ആഹ്ലാദം നല്‍കിയാണ് കര്‍ണാടകയിലെ രണ്ടു സീറ്റിലെയും വിജയം. തങ്ങള്‍ തലകുനിക്കുകയാണെന്നും ജനവിധിയെ അംഗീകരിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ പ്രതികരിച്ചു.
2. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജില്ലയായ മൈസൂരുവില്‍ പെട്ടതാണ് നെഞ്ചന്ഗുഡ് മണ്ഡലം. ഈ രണ്ടു സീറ്റിലും വിജയം കൈവരിച്ചതോടെ കോണ്‍ഗ്രസിന് കൂടുതല്‍ ശക്തി ലഭിച്ചു.
3. ഹിമാചല്‍ പ്രദേശിലെ ഭോറഞ്ച് (സിറ്റിങ് സീറ്റ്), രാജസ്ഥാനിലെ ധോല്‍പുര്‍ (മായാവതിയുടെ ബി.എസ്.പിയില്‍ നിന്ന് പിടിച്ചെടുത്തു) മധ്യപ്രദേശിലെ ബന്ദാവ്ഗഢ് എന്നിവയാണ് ബി.ജെ.പി ജയിച്ച മൂന്നു മണ്ഡലങ്ങള്‍.
4. സല്‍ഭരണത്തിലും വികസന രാഷ്ട്രീയത്തിലും വിശ്വാസമര്‍പ്പിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
5. പഞ്ചാബ് അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വേണ്ടി എ.എ.പി എം.പി ജര്‍നൈല്‍ സിങ് രാജിവച്ച ഒഴിവിലാണ് ഡല്‍ഹി രാജൗരി ഗാര്‍ഡനില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ഇവിടെ ഈ സീറ്റ് ബി.ജെ.പി പിടിച്ചെടുത്തു.
6. ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്ച മാത്രം ബാക്കി നില്‍ക്കേയാണ് എ.എ.പിക്ക് തിരിച്ചടിയേല്‍ക്കുന്നത്. പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം എ.എ.പിക്കേല്ക്കുന്ന മറ്റൊരു വലിയ തിരിച്ചടി.
7. അസമില്‍ ബി.ജെ.പിയുടെ രനോജ് പെഗു കോണ്‍ഗ്രസിലെ ബാബുല്‍ സോനാവലിനെയാണ് തോല്‍പ്പിച്ചത്.
8. രാജസ്ഥാനിലെ ധോല്‍പുരില്‍ ബി.ജെ.പിയുടെ ശോഭാ റാണി 40,000 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
9. പശ്ചിമബംഗാളില്‍ വീണ്ടും ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചന്ദ്രിമ ഭട്ടാചാര്യയാണ് തംലുക്ക് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.
10. ജമ്മു കശ്മീരില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് 38 പോളിങ് സ്റ്റേഷനുകളില്‍ റീപോളിങ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഇവിടെ വെറും രണ്ടു ശതമാനം പോളിങ് മാത്രമാണ് നടന്നിരുന്നത്.
Comments are closed for this post.