2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ തൊഴിലാളികൾക്കുള്ള ബസുകൾക്ക് വിലക്കേർപ്പെടുത്തി

അബുദാബി:തൊഴിലാളികൾക്ക് യാത്രാ സേവനങ്ങൾ നൽകുന്ന ബസുകൾക്ക് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ ഒരു മേഖലയിൽ വിലക്കേർപ്പെടുത്തിയതായി അബുദാബി പോലീസ് അറിയിച്ചു. 2023 ഡിസംബർ 24-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

 

 

   

26 അല്ലെങ്കിൽ അതിൽ കൂടുതൽ യാത്രികരെ വഹിക്കാനാകുന്ന ഇത്തരം ബസുകൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഷെയ്ഖ് സായിദ് പാലത്തിനും, ഷെയ്ഖ് സായിദ് ടണലിനും ഇടയിലുള്ള മേഖലയിൽ ഇരുവശത്തേക്കും ഈ വിലക്ക് ബാധകമാണ്.

 

 

ഈ മേഖലയിലെ ട്രാഫിക് തിരക്ക് കുറയ്ക്കുന്നതിനും, അപകട സാധ്യതകൾ പരമാവധി ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി. ഈ വിലക്ക് മറികടക്കുന്ന വാഹനങ്ങൾക്ക് പിഴ ഉൾപ്പടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരുന്നതാണ്.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.