തിരുവനന്തപുരം; സ്വകാര്യ ബസുകളില്‍ കാമറ സ്ഥാപിക്കണമെന്ന ഗതാഗത വകുപ്പിന്റെ നിര്‍ദേശത്തിനെതിരേ ബസുടമകള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഇത്തരമൊരു നിര്‍ദേശം അപ്രായോഗികമാണെന്നും അതിനാല്‍
റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്ന് കാമറ വാങ്ങി നല്‍കണം എന്നാണ് ബസുടമകളുടെ ആവശ്യം. നേരത്തെ പകുതി തുക റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും നല്‍കും എന്നായിരുന്ന സര്‍ക്കാര്‍ പറഞ്ഞിരുന്നത്. അതോടൊപ്പം കാമറ സ്ഥാപിക്കല്‍, ബസുകളുടെ ഫിറ്റ്‌നസ് പരിശോധനാ സമയത്തേക്ക് നീട്ടണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. അനുകൂല നടപടി ഇല്ലെങ്കില്‍ മാര്‍ച്ച് ഒന്ന് മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
സ്വകാര്യ ബസുകളിലും ഈ മാസം 28 ന് മുമ്പ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്ന് ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു. സ്വകാര്യ ബസുകളില്‍ കാമറ സ്ഥാപിക്കുന്നതിന്റെ ചിലവില്‍ പകുതി റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. കെഎസ്ആര്‍ടിസി ബസുകളിലും കാമറ സ്ഥാപിക്കും. സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള അപകടസാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
Comments are closed for this post.