തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചു. എല്‍.ഡി.എഫ് ശിപാര്‍ശക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. മിനിമം ബസ് ചാര്‍ജ് എട്ടില്‍ നിന്ന് പത്ത് രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്.
ഓട്ടോയുടെ മിനിമം നിരക്ക് 25ല്‍ നിന്ന് 30 രൂപയായി ഉയര്‍ത്തി. 1500 സിസിക്ക് മുകളിലുള്ള ടാക്‌സികളുടെ മിനിമം നിരക്ക് 200 രൂപയില്‍ നിന്ന് 225 രൂപയാക്കി.
മെയ് ഒന്ന് മുതലാകും ഉത്തരവ് പ്രാബല്യത്തില്‍ വരുക. മാര്‍ച്ച് 30ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമായിരുന്നു. എന്നാല്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നില്ല.
Comments are closed for this post.