കൊല്ലം: കരുനാഗപ്പള്ളിയില്‍ രണ്ട് വയസുള്ള കുഞ്ഞിനെ മടിയിലിരുത്തി സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.
മൈനാകപ്പള്ളി സ്വദേശി അന്‍സലാണ് കൊച്ചുകുട്ടിയെ മടിയിലിരുത്തി സാഹസികമായി ബസ് ഓടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലായതോടെയാണ് ബസ് ഓടിച്ച അന്‍സലിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായത്. വിഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ കരുനാഗപ്പള്ളി ആര്‍ടിഒ ആണ് പന്തളം റൂട്ടിലോടുന്ന ലീന ബസിന്റെ ഡ്രൈവറായ അന്‍സലിനെ വിളിച്ചുവരുത്തിയത്. വര്‍ക് ഷോപ്പില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്താണ് അന്‍സല്‍ ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ മകന്‍ രണ്ടുവയസുകാരനായ കുഞ്ഞിനെ മടിയിലിരുത്തി ബസോടിച്ചത്. ട്രെനിങ് അടക്കം പൂര്‍ത്തിയായ ശേഷമേ ഇനി അന്‍സലിന് ലൈസന്‍സ് തിരിച്ചുകിട്ടുകയുള്ളൂ.
Comments are closed for this post.