പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി
ജിദ്ദ-മക്ക റോഡിൽ ബസ് അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു, 16 പേർക്ക് പരിക്ക്
TAGS
റിയാദ്: ജിദ്ദയിൽ ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും പതിനാറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജിദ്ദയിൽ നിന്ന് മക്ക റോഡിലുള്ള അൽ ഹർസ് പാലത്തിലെക്കുള്ള റോഡിൽ വെച്ചാണ് അപകടം നടന്നത്. ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്.
അപകട സ്ഥലത്തെത്തിയ അഞ്ചു യൂണിറ്റ് ആംബുലൻസുകളാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.