അബഹ: ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അബഹക്ക് സമീപം അപകടത്തിൽപ്പെട്ട് 21 പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവർ ബംഗ്ലാദേശ് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അബഹയിൽനിന്ന് ജിദ്ദയിലേക്കുള്ള റോഡിൽ മഹായിൽ ചുരത്തിലാണ് അപകടം നടന്നത്.
അബഹയിൽനിന്ന് ജിദ്ദയിലേക്കുള്ള റോഡിൽ മഹായിൽ ചുരത്തിലാണ് അപകടം. അപകടത്തിൽപ്പെട്ട ബസ് കത്തി നശിച്ചതായാണ് വിവരം. ഇതാണ് മരണം വർധിപ്പിച്ചത്. ഏഷ്യക്കാർ നടത്തുന്ന ഉംറ ഗ്രൂപ്പിന് കീഴിൽ തീർഥാടനത്തിന് പുറപ്പെട്ടവരാണ് അപകടത്തിൽ പെട്ടത്.
പരിക്കേറ്റവരെ അബഹയിലെ അസീർ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
Comments are closed for this post.