2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ ബുറൈദയിൽ ക്രയിനിൽ നിന്ന് വീണ് മലയാളി മരണപ്പെട്ടു

      റിയാദ്: സഊദിയിൽ ക്രൈയിനിൽ നിന്നു വീണു പരിക്കേറ്റ മലയാളി മരണപ്പെട്ടു. പാലക്കാട് കൊടുവായൂർ പെരുവമ്പ് സ്വദേശി മുരളീ മണിയൻ കിട്ട (50) ആണ് ബുറൈദയിൽ അപകടത്തിൽ മരിച്ചത്. ജോലി ചെയ്യുന്നതിനിടെ വ്യാഴാഴ്ച ക്രെയിനിൽ നിന്നും തെന്നി വീണ് കഴുത്തിനു പിന്നിലും നട്ടെല്ലിനുമായി മാരക പരിക്കേൽക്കുകയായിരുന്നു. വെള്ളിയാഴ്ച ഓപ്പറേഷന് വിധേയനായെങ്കിലും ഇന്നു പുലർച്ചെ മരണപ്പെടുകയായിരുന്നു.

    സ്വദേശി പൗരൻ നടത്തുന്ന അൽറഹുജി എന്ന ക്രെയിൻ സർവീസിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. എട്ടുവർഷമായി ഇതേ സ്പോൺസറുടെ കീഴിലായിരുന്നു ജോലി. പത്തു മാസങ്ങൾക്ക് മുൻപാണ് അവസാനമായി നാട്ടിൽ പോയി വന്നത്. ഭാര്യ ഗീത,രേഷ്മ (14) ഏക മകളാണ്. കിംഗ് ഫഹദ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിൻ്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി ബുറൈദ കെഎംസിസി ജീവകാരുണ്യ വിഭാഗം ചെയർമാൻ ഫൈസൽ അലത്തൂർ, സെൻട്രൽ കമ്മിറ്റി ഭാരവാഹി സക്കീർ മാടാല എന്നിവർ രംഗത്തുണ്ട്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.