ന്യൂഡല്‍ഹി: ബുള്ളറ്റ് പ്രൂഫ് കാറില്‍ ഭാരത് ജോഡോ യാത്ര നടത്താനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയുടെ ഡല്‍ഹി പര്യടന വേളയില്‍ രാഹുലിന്റെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന വിവാദം പുകയുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്നത് ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ സഞ്ചരിക്കാനാണ്. എങ്ങനെയാണ് എനിക്കത് ചെയ്യാനാവുക. ഞാന്‍ കാല്‍നടയാത്രയാണ് നടത്തുന്നത്. സുരക്ഷക്ക് ആവശ്യയമായത് എന്താണെന്ന് അവര്‍ക്കറിയാം.
അവര്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. വിദ്വേഷത്തിനെതിരെ രാജ്യത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഭാരത് ജോഡോ യാത്ര നടത്തിയത്. രാജ്യത്തിന് ചിന്തിക്കാന്‍ ഒരു പുതിയ വഴി തുറന്നിരിക്കുകയാണ് താനെന്നും രാഹുല്‍ പറഞ്ഞു.
Comments are closed for this post.