2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

‘കത്തിന് മറുപടി നല്‍കിയില്ലെന്ന രാഹുല്‍ ഗാന്ധിയുടെ വാദം തെറ്റ്’; വിശദീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ കേരള മുഖ്യമന്ത്രിക്ക് താന്‍ കത്തയച്ചുവെങ്കിലും ഒരു മറുപടിയും തന്നില്ലെന്ന രാഹുലിന്റെ വിമര്‍ശനത്തോട് പ്രതികരിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്. മറുപടിക്കത്തിന്റെ പകര്‍പ്പ് സഹിതമാണ് മുഖ്യമന്ത്രി ആരോപണത്തോട് പ്രതികരിച്ചത്.

വയനാട് എം.പി രാഹുല്‍ ഗാന്ധി ബഫര്‍ സോണ്‍ വിഷയത്തില്‍ 2022 ജൂണ്‍ 8ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ജൂണ്‍ 13 ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലഭിച്ചുവെന്നും ജൂണ്‍ 23ന് രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി.സുപ്രിംകോടതി വിധിക്ക് ശേഷം ബഫര്‍ സോണ്‍ വിഷയത്തില്‍ ഉയര്‍ന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കുകയും വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തുവെന്നും ചൂണ്ടിക്കാട്ടി.

കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല എന്ന രാഹുല്‍ ഗാന്ധിയുടെ വാദം തെറ്റാണെന്നും വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി. ബഫര്‍ സോണില്‍ സുപ്രീംകോടതി വിധി മൂലമുള്ള ആശങ്ക തീര്‍ക്കാന്‍ എല്ലാ വഴികളും തേടാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നത തലയോഗത്തില്‍ തീരുമാനിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.