തിരുവനന്തപുരം: സംസ്ഥാനത്ത് ബഫര്‍ സോണുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ ജനങ്ങളെയും ജനങ്ങളുടെ ജീവനോപാധിയെ ബാധിക്കുന്ന നടപടികള്‍ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ ശക്തമായ നിലപാടാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.ബഫര്‍ സോണ്‍ വിഷയത്തില്‍ മേഖലയിലെ ജനങ്ങളുടെ ആശങ്കകളും നിര്‍ദേശങ്ങളും ഉള്‍ക്കൊണ്ട് മാത്രമേ സുപ്രീം കോടതയില്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കുകയുള്ളു.
ജനവാസ കേന്ദ്രങ്ങളെയും കൃഷി ഇടങ്ങളെയും ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് മേഖലയില്‍ നിന്ന് ഒഴിവാക്കും. ഈ പ്രദേശങ്ങള്‍ ബഫര്‍ സോണാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കോടതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ബഫര്‍സോണ്‍ വിഷയത്തില്‍ യുഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ചു. യുഡിഎഫ് കാലത്ത് വനവാസ മേഖലകളെ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചില്ലെന്നും യു.ഡി.എഫ് പ്രതിസന്ധി സൃഷ്ടിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനവാസമേഖലകളെ ഒഴിവാക്കണമെന്നാണ് എല്‍ഡിഎഫ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ നീളത്തില്‍ ബഫര്‍ സോണ്‍ എന്ന ഇളവ് നല്‍കിയതും സംസ്ഥാന സര്‍ക്കാരാണ്. ബഫര്‍ സോണില്‍ നേരിട്ട് ഫീല്‍ഡ് സര്‍വേ നടത്താനും തീരുമാനിച്ചു. ജനവാസ മേഖല പൂര്‍ണ്ണമായും ഒഴിവാക്കിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കിയത്.പിന്നീട് പ്രളയത്തിന്റെയടക്കം പശ്ചാത്തലത്തില്‍ അടിയന്തിരമായി തീരുമാനമെടുക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ 12 കിലോമീറ്റര്‍ എന്ന യു.ഡി.എഫ് കാലത്തെ ബഫര്‍ സോണ്‍ പരിധി ഒരു കിലോമീറ്ററായി എല്‍.ഡി.എഫ് നിശ്ചയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.