ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഇന്നവേഷനും സംരഭകത്വവും എന്ന പദ്ധതിക്കായി രണ്ട് കോടി രൂപ വകയിരുത്തി. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് ആകെ 90.77 കോടി രൂപ.
സംസ്ഥാനത്തിന്റെ രണ്ടാം തലമുറ വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി ഇന്നവേഷന്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഡിസ്‌ക് രൂപീകരിക്കപ്പെട്ടിട്ടുള്ളത്. കെഡിസ്‌കിന്റെ പ്രവര്‍ത്തനം സംസ്ഥാനത്ത് ഒരു ഇന്നവേഷന്‍ സൗഹൃദ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിന് കാരണമായിട്ടുണ്ട്. വിവിധ മേഖലകളിലായി നൂതനമായ നിരവധി പദ്ധതികള്‍ കെഡിസ്‌ക് ഏറ്റെടുത്തിരിക്കുന്നു. ഇന്നവേഷന്റെ ആഗോള തലസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള ലക്ഷ്യമാണ് കെഡിസ്‌കിനുള്ളത്. 202324 ല്‍ കെഡിസ്‌കിനായി 100 കോടി രൂപ വകയിരുത്തി.
27000 ചതുരശ്ര അടി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ ലബോറട്ടറി സൗകര്യം വികസിപ്പിക്കുന്നതിന് 80000 ചതുരശ്ര അടി കൂട്ടിചേര്‍ക്കും.വിപുലമായ മോളിക്കുലാര്‍ ഡയഗ്‌നോസ്റ്റിക് സൗകര്യം ഇതിനകം പ്രവര്‍ത്തനക്ഷമമാണ്. അത്യാധുനിക ബയോസേഫ്റ്റി ലെവല്‍-3 ലാബുകള്‍,ഇന്‍സ്ട്രമെന്റേഷന്‍ സൗകര്യങ്ങള്‍,പരീക്ഷണ സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിക്കും. ഇന്‍സ്റ്റിറ്റ്യൂട്ടിനായി 50 കോടി വിലയിരുത്തി.
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിന് 81 കോടി രൂപ വകയിരുത്തി.ആര്‍.സി.സിയെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്തുന്നതിന് ആകെ 120 കോടി രൂപ ചെലവ് വരും. ഇതിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ആദ്യഗഡു അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 13.80 കോടി രൂപ സംസ്ഥാന വിഹിതമായി വകയിരുത്തി.
മലബാര്‍ കാന്‍സര്‍ സെന്ററിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വിദ്യാഭ്യാസമേഖലയ്ക്ക് കീഴില്‍ 28 കോടി രൂപ അനുവദിച്ചു.
കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു. കൊച്ചിന്‍ കാന്‍സര്‍ സെന്ററിന് ആരോഗ്യ വിദ്യാഭ്യാസമേഖലയ്ക്ക് കീഴില്‍ 14.50 കോടി രൂപ അനുവദിച്ചു.
പരിസ്ഥിതി ആവാസ വ്യവസ്ഥാ മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി ആകെ 26.38 കോടി രൂപ വകയിരുത്തി.
Comments are closed for this post.