
ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 4 ഇന്ത്യന്‍ വിപണിയില്‍ എത്തി. ഫളിപ് കാര്‍ട്ട് വഴി ആവശ്യക്കാരിലേക്ക് എത്തും. 13 മെഗാ പിക്സല്‍ പ്രൈമറി സെന്‍സര്‍ അടക്കം 2 ബാക്ക് കാമറകളാണ് ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 4നുള്ളത്. 6,000mAh ബാറ്ററിയും പുറത്തേക്ക് തള്ളി നില്ക്കുന്ന ഫിങ്കര്‍ പ്രിന്റ് സ്കാനറും ഇതിന്റെ സവിശേഷതയാണ്. വാട്ടര്‍ ഡ്രോപ്പ് രൂപത്തിലുള്ള നെച്ച് സെല്‍ഫി കാമറയാണ് മുമ്പിലത്തേത്.
2ജിബി + 32ജിബി സ്റ്റോറേജ് കപ്പാസിറ്റിയുള്ള ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 4 ന് ഇന്ത്യയില്‍ 6,999 രൂപയാണ് വില വരുന്നത്. കുറഞ്ഞ ബജറ്റില്‍ മികച്ച പ്രെസസറോട് കൂടിയ ഒരു സ്മാര്‍ട്ട് ഫോണ്‍ ആണ് ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 4. മിഡ് നൈറ്റ് ബ്ലാക്ക്, വയലറ്റ്, ഓഷ്യന്‍ വേവ്, ക്യുട്സല് സയണ്‍ എന്നീ നാല് കളറുകളില്‍ ലഭ്യമാണ്.
6.82 ഇഞ്ച് HD+ drop notch ഡിസ്പ്ലേ, ഉപഭേക്താവിന് മികച്ച ശബ്ദ അനുഭവം നല്കുന്ന നാല് തരത്തിലുള്ള DTS സറൗണ്ട് സിസ്റ്റം എന്നിവ ഈ സ്മാര്‍ട്ട് ഫോണിനെ വേറിട്ടതാക്കുന്നു. കൂടാതെ ഹെലിയോ A22 quad-core പ്രെസസര്‍ 256ജിബി വരെ ഉയര്‍ത്താവുന്ന 2ജിബി റാമും 32ജിബി റോമും. കൂടെ ഫിംഗര്‍ ലോക്കും ഫേസ് ലോക്കും ലഭ്യമാണ്.
ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 4 പ്ലസിന്റെ ഒരു പെടിക്ക് കുറവുള്ള സ്മാര്‍ട്ട് ഫോണാണ് ഇത്. സ്മാര്‍ട്ട് ഫോണിനെ എല്ലാ കാര്യങ്ങള്‍ക്കും ആശ്രയിക്കുന്ന ഈ കാലഘട്ടത്തില്‍ ആളുകള്‍ക്ക് താങ്ങാവുന്ന വിലക്ക് സ്മാര്‍ട്ട് 4 പ്ലസിന്റെ ഒരു രൂപാന്തരം എന്ന നിലക്കാണ് ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 4 യാഥാര്ത്യമാക്കിയതെന്ന് ഇന്‍ഫിനിക്സ് ഇന്ത്യ സിഇഓ അനീഷ് കപൂര്‍ പറഞ്ഞു.