ന്യൂഡല്‍ഹി: രാജ്യത്തെ 200 സൈറ്റുകളില്‍ രണ്ടാഴ്ചക്കകം 4ജി നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനക്ഷമമാകുമെന്ന് പൊതുമേഖലാ ടെലികോം സേവന ദാതാക്കളായ ബിഎസ്എന്‍എല്‍. 4ജി നെറ്റ്‌വര്‍ക്ക് സജ്ജീകരിക്കാന്‍ തുടങ്ങിയെന്നും, രണ്ടാഴ്ചയ്ക്കുള്ളില്‍ അത് പ്രവര്‍ത്തനക്ഷമമാകുമെന്നും കേന്ദ്ര ഐടി, കമ്മ്യൂണിക്കേഷന്‍സ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നവംബര്‍ഡിസംബര്‍ മാസത്തോടെ നെറ്റ്‌വര്‍ക്ക് 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
‘ഞങ്ങള്‍ ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത 4G-5G ടെലികോം സ്റ്റാക്ക് ആണ് ഉപയോഗിക്കുന്നത്. ബിഎസ്എന്‍എലുമായി ഈസ്റ്റാക്ക് വിന്യാസം ആരംഭിച്ചുകഴിച്ചു. ചണ്ഡീഗഡിനും ഡെറാഡൂണിനുമിടയില്‍ 200 സൈറ്റുകളില്‍ ഇന്‍സ്റ്റാളേഷനുകള്‍ നടത്തിക്കഴിഞ്ഞു, പരമാവധി അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ സേവനം ഉപയോഗിച്ച് തുടങ്ങാം,’ മന്ത്രി പറഞ്ഞു.
4ജി നെറ്റ്‌വര്‍ക്ക് വിന്യാസത്തിനായി ബിഎസ്എന്‍എല്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനും ഐടിഐ ലിമിറ്റഡിനും 19,000 കോടി രൂപയുടെ അഡ്വാന്‍സ് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ 4ജിയുടെ വേഗത ഏവരെയും അമ്പരപ്പിക്കുമെന്നും മൂന്ന് മാസം നീണ്ട പരീക്ഷണത്തിനു ശേഷമാണ് 200 സൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
bsnl-4g-to-go-live-in-next-2-weeks;-5g-by-december
Comments are closed for this post.