2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

സൈന്യത്തിലെ ഭക്ഷണപ്രശ്‌നം പുറത്തുപറഞ്ഞ തേജ് ബഹദൂര്‍ യാദവിനെ പുറത്താക്കി

ന്യൂഡല്‍ഹി: സൈനികര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ ദുരിതം പുറംലോകത്തെത്തിച്ച ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിനെ സര്‍വീസില്‍ നിന്ന് പുറത്താക്കി. ആഭ്യന്തര അന്വേഷണത്തിനൊടുവിലാണ് പുറത്താക്കാന്‍ തീരുമാനിച്ചത്.

കശ്മീരിലെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാര്‍ക്ക് ലഭിക്കുന്ന മോശം ഭക്ഷണത്തെപ്പറ്റി ജനുവരി ഒന്‍പതിനാണ് തേജ് ബഹദൂര്‍ ഫെയ്‌സ്ബുക്കിലൂടെ വീഡിയോകള്‍ പുറത്തുവിട്ടത്. വീഡിയോ പുറത്തുവിട്ടതോടെ വ്യാപക പ്രതിഷേധമുണ്ടാവുകയും കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് തേജ് ബഹദൂറിന് വലിയ ഭീഷണിയുണ്ടെന്ന പരാതിയുമായി ഭാര്യയും രംഗത്തെത്തിയിരുന്നു. എന്നാല്‍ സൈനിക അച്ചടക്കം ലംഘിക്കുന്ന നടപടിയാണ് തേജ് ബഹദൂര്‍ ചെയ്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News