2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആന്‍മേരിയെ കൊന്നത് സഹോദരന്‍ ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്ത്

കുടുംബ സ്വത്ത് തട്ടിയെടുക്കാന്‍  ലക്ഷ്യം വച്ച്
കുന്നുംകൈ (കാസര്‍കോട്): വെള്ളരിക്കുണ്ട്  ബളാല്‍ അരിങ്കല്ലില്‍ ആന്‍മേരി എന്ന പതിനാറുകാരി  വിഷം ഉള്ളില്‍ ചെന്ന് മരിക്കാനിടയായ സംഭവം ആസൂത്രിതമായ കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട്   ആന്മേരിയുടെ സഹോദരന്‍ ആല്‍ബിന്‍ ബെന്നി (22)യെ വെള്ളരിക്കുണ്ട്  പൊലിസ്  അറസ്റ്റു ചെയ്തു.  ഓഗസ്റ്റ് 5 നു ബുധനാഴ്ചയാണ്  വെള്ളരിക്കുണ്ട് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ബളാല്‍ അരിങ്കല്ലു  ഓലിക്കല്‍ ബെന്നി, ബെസി ദമ്പതികളുടെ മകള്‍ ആന്‍മേരി (16) മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ആന്‍മേരി മരിച്ചതെന്നാണ് ആദ്യം വാര്‍ത്ത പരന്നത്.
 
എന്നാല്‍ കുട്ടി മരിച്ചതിനു പിന്നാലെ പിതാവ് ബെന്നിയെ  ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന്  പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മാതാവ്  ബെസിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബം ഒന്നടങ്കം ആശുപത്രിയിലായതോടെ നാട്ടുകാരില്‍ ചിലര്‍  സംശയം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് പൊലിസ് അന്വേഷണം നടത്തിയത്.
ആന്‍ മേരി മരിക്കുന്നതിന് നാലു ദിവസം  മുമ്പ് ബെന്നിയുടെ വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയതായി പറയുന്നു. ഐസ്‌ക്രീമില്‍ എങ്ങനെ എലി വിഷത്തിന്റെ അംശം കണ്ടെത്തി എന്ന സംശയം ഉയര്‍ന്നതോടെ പൊലിസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി.
 
ഇതോടെയാണ്  മലയോരത്തെ ഞെട്ടിപ്പിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുടുംബത്തെ ഒന്നടങ്കം വകവരുത്തി സ്വത്ത് തട്ടിയെടുക്കാനും ആഡംബര ജീവിതം നയിക്കാനുമാണ് കൊലപാതകം നടത്തിയതെന്ന്  പ്രതി  മൊഴി നല്‍കിയതായി  പൊലിസ് പ റഞ്ഞു. ആല്‍ബിന്റെ മറ്റൊരു സഹോദരന്‍ ബിബിന്‍ ബെന്നി താമരശ്ശേരി സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥിയാണ്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പ്രേംസദനന്‍,എസ് ഐ ശ്രീദാസ് പുത്തൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കേസ്  അന്വേഷണം നടത്തിയത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.