
വാഷിങ്ടണ്‍: പ്രശസ്ത റേഡിയോ-ടെലിവിഷന്‍ അവതാരകന് ലാറി കിങ്(87) അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഏറെക്കാലമായി ലാറി ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിച്ചു വരികയായിരുന്നു. 2019-ല്‍ അദ്ദേഹത്തിന് ഗുരുതര പക്ഷാഘാതം ഉണ്ടായിരുന്നു. പ്രമേഹ രോഗബാധിതനുമായിരുന്നു. ലോസ് ആഞ്ജലിസിലെ സേഡാര്‍സ്-സിനായി മെഡിക്കല്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.
അമേരിക്കന്‍ റേഡിയോ-ടെലിവിഷന്‍-ഡിജിറ്റല്‍ രംഗത്തെ അതികായനായിരുന്നു ലാറി.
1957-ല്‍ മിയാമി റേഡിയോ സ്റ്റേഷനില്‍ ഡിസ്ക് ജോക്കിയായാണ് തൊഴില്‍ജീവിതം ആരംഭിച്ചു. തുടര്‍ന്ന് 1985-ല്‍ സി.എന്‍.എന്നില്‍ ജോലിക്കു ചേര്‍ന്നു. 1985 മുതല്‍ 2010 വരെ സി.എന്‍.എന്നില്‍ സംപ്രേഷണം ചെയ്ത ലാറി കിങ് ലൈവ് എന്ന പരിപാടിക്ക് ലോകം മുഴുവന്‍ ആരാധകരുണ്ടായിരുന്നു. ജെറാള്‍ഡ് ഫോര്‍ഡ് മുതല്‍ ബരാക്ക് ഒബാമ വരെ യു.എസിലെ എല്ലാ പ്രസിഡന്റുമാരെയും ലാറി അഭിമുഖം നടത്തിയിരുന്നു.