
ഇതിഹാസ എഴുത്തുകാരനായ വില്യം ഷേക്സ്പിയറിന്റെ കൃതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ബ്രിട്ടീഷ് ഇതാഹാസം അയന് മെക്കലെന് ഇന്ത്യയിലെത്തുന്നു. ഷെയ്ക്ക്സ്പിയറിന്റെ നാനൂറാം ചരമവാര്ഷികാഘോഷത്തിന്റെ ഭാഗമായാണ് ഇങ്ങനൊരു പരിപാടി. പരിപാടിയില്‍ ബോളിവുഡ് താരം അമീര്‍ ഖാനുമായി അയന് മെക്കലന്‍ സംവദിക്കും.
ബ്രിട്ടീഷ് കൗണ്‍സിലും ഗ്രേറ്റ് ബ്രിട്ടീഷ് കാമ്പയിനും ചേര്‍ന്ന് ലോകത്താകെ നടത്തുന്ന സഞ്ചാര അനുസ്മരണ പരിപാടിയുടെ ഭാഗമായാണ് ഇന്ത്യയിലെത്തുന്നത്. മമി ഫിലിം ക്ലബ്ബുമായി സഹകരിച്ചാണ് മെയ് 23 ന് മുംബൈയില്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രമുഖര്‍ പങ്കെടുക്കുന്ന വലിയ സദസ്സില്‍ ‘ഷെയ്കസ്പീരിയന് ഇതിഹാസത്തോടൊപ്പം’ ലോക സിനിമയെക്കുറിച്ചും അവര്‍ സംസാരിക്കും. 17 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് മമി ഫിലിം ക്ലബ്ബ് ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്യുന്നത്.