
ലണ്ടന്‍: ബ്രിട്ടണില്‍ തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി തെരേസാ മേ. 2020 ല്‍ നടക്കേണ്ട പൊതുതെരഞ്ഞെടുപ്പാണ് അടുത്ത ജൂണ്‍ എട്ടിനു നടത്തുമെന്ന് അവര്‍ പ്രഖ്യാപിച്ചത്. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പിരിഞ്ഞുപോവാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ സ്ഥിരതയ്ക്ക് നേരത്തെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് തെരേസാ മേ വിശദീകരിച്ചു.
ഇന്നു ചേര്‍ന്ന കാബിനറ്റ് മീറ്റിങിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. യോഗത്തിനു ശേഷം തെരാസാ മേ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശക്തവും സുസ്ഥിരവുമായ നേതൃത്വം സംരക്ഷിക്കുന്നതിനു വേണ്ടി തെരഞ്ഞെടുപ്പ് അത്യാവശ്യമാണെന്നും അവര്‍ പ്രതികരിച്ചു.
മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ബ്രെക്സിറ്റ് (യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തുപോവാനുള്ള ഹിതപരിശോധന) ജനങ്ങള്‍ തെരഞ്ഞെടുത്തത്. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് കാമറോണ്‍ ഒഴിയുകയും തല്‍സ്ഥാനത്തേക്ക് തെരാസാ മേ തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. വീണ്ടുമൊരിക്കല്‍ കൂടി തങ്ങളുടെ പാര്‍ട്ടി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ബ്രെക്സിറ്റ് പിന്‍വലിക്കുന്ന കാര്യവും ആലോചിക്കുമെന്ന് തെരേസാ മേ സൂചന നല്കി.